മൂന്നാറിലേക്കും സാമ്പ്രാണികൊടിയിലേക്കും കെഎസ്ആർടിസി ഉല്ലാസ യാത്രകൾ

ഉല്ലാസ യാത്രകൾ മെയ് 12,13, മെയ് 22 തീയതികളിൽ നടത്തും

Written by - Zee Malayalam News Desk | Last Updated : May 3, 2022, 04:04 PM IST
  • മൂന്നാറിലെ KSRTC സ്റ്റാന്റിൽ ഒരുക്കിയിരിക്കുന്ന എ.സി സ്ലീപ്പർ ബസ്സുകളിലെ ബർത്തുകളിൽ 100 രൂപ നിരക്കിൽ താമസിക്കാം
  • ബോട്ടിംഗ്, വള്ളം ഉൾപ്പെടെ 650 രൂപയാണ് ചാർജ്
മൂന്നാറിലേക്കും സാമ്പ്രാണികൊടിയിലേക്കും കെഎസ്ആർടിസി ഉല്ലാസ യാത്രകൾ

കൊല്ലം: കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും വാഗമൺ - മൂന്നാർ, മൺറോതുരുത്ത് -സാമ്പ്രാണി കൊടി - കൊല്ലം ബീച്ച് ഉല്ലാസ യാത്രകൾ യഥാക്രമം മെയ് 12,13, മെയ് 22 തീയതികളിൽ നടത്തും. മെയ്‌ 12 ന് രാവിലെ 5:30 ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്നും തിരിച്ച് വാഗമൺ , പൈൻ വാലി, മൊട്ടക്കുന്ന്, ഇടുക്കി ഡാം, ചെറുതോണി ഡാം, കല്ലാർകുട്ടി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച ശേഷം മൂന്നാർ താമസിച്ചതിനു ശേഷം 13 ന് രാവിലെ മൂന്നാർ ടോപ്പ് സ്റ്റേഷർ, കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ , ഫ്ളവർ ഗാർഡൻ എന്നിവ സന്ദർശിച്ച ശേഷം വൈകിട്ട് 6:30 ന് പുറപ്പെട്ട് രാത്രി 12 മണിയോടെ കൊട്ടാരക്കരയിൽ  എത്തുന്നു. 1100 രൂപയാണ് ചാർജ് . മൂന്നാറിലെ കെ എസ് ആർ ടി സി 
സ്റ്റാന്റിൽ ഒരുക്കിയിരിക്കുന്ന എ.സി സ്ലീപ്പർ ബസ്സുകളിലെ ബർത്തുകളിൽ 100 രൂപ നിരക്കിൽ താമസിക്കാം. 1100 രൂപയിൽ അതും ഉൾപ്പെടും.

മെയ് 22 ന് കൊട്ടാരക്കര നിന്നും മൺറോതുരുത്ത് -സാമ്പ്രാണികൊടി - കൊല്ലം ബീച്ച് ഉല്ലാസ യാത്ര രാവിലെ ഏഴ് മണിക്ക് ഡിപ്പോയിൽ നിന്നും തിരിച്ച് സ്ഥലങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ട് 7:30 ന് തിരികെ എത്തുന്നു.  മൺറോതുരുത്തിലും സാമ്പ്രാണി കൊടിയിലും ബോട്ടിംഗ്, വള്ളം ഉൾപ്പെടെ 650 രൂപയാണ് ചാർജ് .

ബുക്കിംഗിനായി 994652 7285, 9446787046, 9495872381 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News