ഇടുക്കി: നീലകുറിഞ്ഞി വിരുന്നെത്തിയതോടെ ഇടുക്കിയിലെ ടൂറിസം മേഖല പുത്തന്‍ ഉണര്‍വ്വിലേയ്ക്ക്. കുറിഞ്ഞിയുടെ കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതിനായി, ശാന്തന്‍പാറ കള്ളിപ്പാറ മലമുകളില്‍ ദിവസേന എത്തുന്നത് ആയിരകണക്കിന് സഞ്ചാരികളാണ്. വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, സന്ദര്‍ശനത്തിനുള്ള സമയത്തിലും വാഹനങ്ങള്‍ക്കും നിന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
നീലപട്ട് വിരിച്ച, കള്ളിപ്പാറ മലമുകളിലെ കുറിഞ്ഞി കാഴ്ചകള്‍ തേടി എത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിയ്ക്കുകയാണ്. 2018ല്‍ പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായി നീലകുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും മഹാപ്രളയം കാഴ്ചകളില്‍ നിന്നും സഞ്ചാരികളെ അകറ്റി.
കുറിഞ്ഞിയുടെ കാഴ്ചകള്‍ക്കൊപ്പം, കള്ളിപ്പാറയുടെ ഭൂപ്രകൃതിയും തമിഴ്‌നാട് അതിര്‍ത്തി മലനിരകളുടെ കാഴ്ചകളും, ട്രക്കിംഗും ഒക്കെ സഞ്ചാരകള്‍ക്ക് പുതിയ അനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്. സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വനം വകുപ്പിന്റെയും ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വന്യ മൃഗങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന മേഖലയാണിവിടം. ഇക്കാരണത്താല്‍, പ്രവേശനം, രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ചര വരെയായി പരിമിതപെടുത്തിയിട്ടുണ്ട്. . ഇരുചക്ര വാഹനങ്ങള്‍ പ്രവേശിപ്പിയ്ക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.
Read Also: Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
പ്ലാസ്റ്റിക് വസ്തുക്കള്‍ പ്രവേശിപ്പിക്കുന്നതിന് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും മാലിന്യവും മേഖലയില്‍ ഉപേക്ഷിയ്ക്കരുതെന്നും നിര്‍ദേശിയ്ക്കുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മേഖലയില്‍ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...