ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം. അവധിക്കാലത്തെ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മദ്രാസ് ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ-പാസ് മുഖേന മാത്രമേ ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ വിവരം രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്ന് നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം, ഒരു ദിവസം എത്ര പേര്‍ക്കാണ് ഇവിടങ്ങളിലേയ്ക്ക് പ്രവേശനം അനുവദിക്കുക എന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല.
ALSO READ: ഉഷ്ണതരംഗം; സംസ്ഥാനത്തെ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ
ഏതുതരം വാഹനം, യാത്രക്കാരുടെ എണ്ണം, പകല്‍ മാത്രമുള്ള യാത്രയാണോ, ഇവിടങ്ങളില്‍ തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ശേഖരിക്കാനും കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കും ആറോളം ചെക്ക് പോസ്റ്റുകള്‍ വഴി ദിവസേന 20,000ത്തില്‍ അധികം വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ടെന്നും ഇത് ജനജീവിതത്തെ മാത്രമല്ല, പരിസ്ഥിതിയെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രദേശവാസികള്‍ക്ക് ഇ-പാസ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എന്‍.സതീഷ് കുമാര്‍, ഡി.ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
അവധിക്കാലം ആനന്ദകരമാക്കണ്ടേ? 'ഗവി'യിലേയ്ക്ക് വേനല്‍ക്കാല ഉല്ലാസയാത്രയുമായി കെഎസ്ആർടിസി
ഗവിയിലേക്കുള്ള ഉല്ലാസയാത്രകള്‍ പുനരാരംഭിച്ചു കഴിഞ്ഞു. കെ എസ് ആര്‍ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്‍ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മെയ് 1 മുതല്‍ മെയ് 31 വരെ 'ഉല്ലാസയാത്രകള്‍' ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുന്ദരവുമായ ഉല്ലാസ യാത്രകളാണ് കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നത്.
വിവിധ യൂണിറ്റുകളിനിന്നും ഗവിയിലേയ്ക്കുള്ള ഉല്ലാസയാത്രകള്‍.
01/05/2024 ബുധന്‍
കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.
02/05/2024 വ്യാഴം
പത്തനംതിട്ട, തൊടുപുഴ
03/05/2024 വെള്ളി
പാപ്പനംകോട്, പിറവം, പത്തനംതിട്ട
04/05/2024 ശനി
കൊല്ലം, കായംകുളം, പത്തനംതിട്ട
05/05/2024 ഞായര്‍
അടൂര്‍, വൈക്കം, ഹരിപ്പാട്
06/05/2024 തിങ്കള്‍
വെള്ളറട , കോതമംഗലം, കോഴിക്കോട്
07/05/2024 ചൊവ്വ
കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട
08/05/2024 ബുധന്‍
റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട
09/05/2024 വ്യാഴം
തിരു:സിറ്റി, പാല, ചേര്‍ത്തല
10/05/2024 വെള്ളി
കൊല്ലം, തിരുവല്ല, നിലമ്പൂര്‍
11/05/2024 ശനി
തിരുവല്ല, ആലപ്പുഴ, മലപ്പുറം
12/05/2024 ഞായര്‍
നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍
13/05/2024 തിങ്കള്‍
ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി
14/05/2024 ചൊവ്വ
പന്തളം, മാവേലിക്കര, പത്തനംതിട്ട
15/05/2024 ബുധന്‍
വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട
16/05/2024 വ്യാഴം
കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി
17/05/2024 വെള്ളി
പത്തനംതിട്ട, തൊടുപുഴ
18/05/2024 ശനി
കിളിമാനൂര്‍, കോട്ടയം, കായംകുളം
19/05/2024 ഞായര്‍
കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്
20/05/2024 തിങ്കള്‍
റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ
21/05/2024 ചൊവ്വ
കാട്ടാക്കട, വൈക്കം, നിലമ്പൂര്‍
22/05/2024 ബുധന്‍
പുനലൂര്‍, കായംകുളം, പത്തനംതിട്ട
23/05/2024 വ്യാഴം
തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി
24/05/2024 വെള്ളി
പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍
25/05/2024 ശനി
കൊല്ലം, എടത്വ, പത്തനംതിട്ട
26/05/ 2024 ഞായര്‍
പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം
27/05/2024 തിങ്കള്‍
വിതുര, പാല, പത്തനംതിട്ട
28/05/2024 ചൊവ്വ
കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട
29/05/2024 ബുധന്‍
പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്
30/05/2024 വ്യാഴം
നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം
31/05/2024 വെള്ളി
കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.