മസാച്ചുസെറ്റ്സ്: കൊറോണ വൈറസ് എന്ന മഹാമാരിയോട് പൊരുതി ജയിച്ച 103 കാരിയാണ് സ്റ്റെജ്‌ന.
തന്റെ രോഗമുക്തി ബിയര്‍ കുടിച്ച് ആഘോഷിക്കുന്ന സ്റ്റെജ്‌നയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. അതിജീവനം ആഘോഷിക്കാനായി നല്ല തണുത്ത ബഡ് ലൈറ്റ് നല്‍കിയതാകട്ടെ ആശുപത്രി അധികൃതരും.
അമേരിക്കൻ ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചെറുമകള്‍, ഷെല്ലി ഗൺ തന്‍റെ പോളിഷ് മുത്തശ്ശിയെ വിശേഷിപ്പിക്കുന്നത് 'ഉഗ്രമായ മനോഭാവം' ഉള്ളയാളെന്നാണ്.
Jennie Stejna tiene 103 años, es tatarabuela y logró vencer al #coronavirus. Lo celebró con una cerveza.pic.twitter.com/XoH4SoDhcN
— Janosik Garcia (@Janosikgarciaz) May 29, 2020
മാരകമായ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അവര്‍ ആ മനോഭാവമാണ് കാണിച്ചതെന്നും ഷെല്ലി ഗൺ പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കടുത്ത പനിയെ തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയ സ്റ്റെജ്‌നയെ ആദ്യ൦ വിധേയയാക്കിയത് കൊറോണ പരിശോധനയ്ക്കാണ്.
തനിക്കെന്തോ അസുഖമുണ്ടെന്നല്ലാതെ അതെന്താണെന്നോ കൊറോണ വൈറസ് എന്താണെന്നോ സ്റ്റെജ്‌നയ്ക്ക് അറിയില്ലായിരുന്നു. നില വഷളായത്തോടെ അവസാനാമായി കണ്ട് സംസാരിക്കേണ്ട രീതിയില്‍ സംസാരിക്കേണ്ട സ്ഥിതി വരെ വന്നിരുന്നതായി ഷെല്ലി പറയുന്നു.
Aww!! ലോക്ക്ഡൌണിനു ശേഷം ആദ്യമായി McDonald's കിട്ടിയ ഓട്ടിസ്റ്റിക് കുട്ടിയുടെ വീഡിയോ വൈറല്‍!!
എന്നാൽ മെയ് 13 ന് സ്റ്റെജ്‌ന സുഖം പ്രാപിച്ചു. “ഞങ്ങളുടെ ഈ പോളിഷ് മുത്തശ്ശി കൊറോണ വൈറസിനെ ഔദ്യോഗികമായി തോൽപ്പിച്ചു,” ഷെല്ലി പറഞ്ഞു.
ബോസ്റ്റൺ കായികങ്ങളുടെ കടുത്ത ആരാധികയായ സ്റ്റെജ്‌ന മസാച്യുസെറ്റ്സിലാണ് ജീവിക്കുന്നത്. 54 വർഷത്തെ ദാമ്പത്യത്തിനൊടുവില്‍ 1992ൽ 82ാം വയസ്സിലാണ് സ്റ്റെജ്നയുടെ ഭർത്താവ് ടെഡി മരിക്കുന്നത്.