ഒട്ടാവ: ട്രക്കും ബസും കൂട്ടിയിടിച്ച് കാനഡയില്‍ 15 പേര്‍ മരിച്ചു. കനേഡിയന്‍ പ്രെയ്റി പ്രവിശ്യയായ മാനിറ്റോബയില്‍ ഇന്നലെയായിരുന്നു സംഭവം. ബസില്‍ 25 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പത്തു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രായമായ ആളുകള്‍ സഞ്ചരിച്ച ബസിലേക്ക് സെമി ട്രെയിലര്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സമീപകാല കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ റോഡപകടങ്ങളില്‍ ഒന്നാണ് ഇതെന്നാണ് റിപ്പോർട്ട്.
Canada: 15 killed, 10 injured in bus-truck collision in Manitobe
Read @ANI Story | https://t.co/VWLlg5v0sp#Canada #Accident #Manitobe pic.twitter.com/ZA57Gm6b0D
— ANI Digital (@ani_digital) June 15, 2023
Also Read: കനത്തനാശം വിതച്ച് ബിപോർജോയ്: ഗുജറാത്തിൽ 22 പേർക്ക് പരിക്ക്; വൈദ്യുതിയില്ലാതെ 940 ഗ്രാമങ്ങൾ
റിപ്പോർട്ടുകൾ പ്രകാരം വിന്നിപെഗിന് പടിഞ്ഞാറ് 170 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറന്‍ മാനിറ്റോബയിലെ കാര്‍ബെറി പട്ടണത്തിന് സമീപമുള്ള രണ്ട് പ്രധാന റോഡുകളുടെ ജംഗ്ഷനിലാണ് അപകടം നടന്നിരിക്കുന്നത്. ബസ് യാത്രക്കാര്‍ കാര്‍ബെറിയിലെ ഒരു കാസിനോയിലേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിയുടെ ഫലമായി കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് കമാന്‍ഡര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ റോബ് ഹില്‍ അറിയിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ജീവനോടെയുണ്ടെന്ന് പറഞ്ഞ പോലീസ് ശരിക്കും എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നില്ല.
Also Read: Lucky Zodiac Sign: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും വൻ അഭിവൃദ്ധി!
പ്രായമായവരെയും വികലാംഗരെയും കൊണ്ടുപോകുന്ന ഹാന്‍ഡി-ട്രാന്‍സിറ്റായ ചെറിയ ബസായിരുന്നു അപകടത്തില്‍പെട്ടത്. അപകടത്തില്‍ കത്തിനശിച്ച ഒരു വെളുത്ത മിനിവാന്‍ വലിപ്പമുള്ള വാഹനവും അതിന്റെ മുന്നില്‍ തകര്‍ന്ന നീല ട്രക്കിന്റെ ചിത്രവും ടെലിവിഷന്‍ ചാനലുകളില്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...