Nuclear Weapons: ലോകം ചാരമാകാൻ പകുതി പോലും വേണ്ട; ഈ രാജ്യത്തിന്റെ കയ്യിലുള്ള ആണവശേഖരം ഞെട്ടിക്കുന്നത്

Number of Nuclear Weapons held by major power: മനുഷ്യരാശിയെ തന്നെ ഭസമമാക്കാൻ പോന്ന തരത്തിലുള്ള ആണവായുധ ശേഖരം എല്ലാ രാജ്യങ്ങളും കരുതുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 09:05 PM IST
  • ആണവായുധത്തിന്റെ ശക്തിയും യുദ്ധത്തിന്റെ ഭീകരതയും അടുത്തറിഞ്ഞ നിമിഷങ്ങൾ.
  • ആ ദുരിതം പേറി ഇപ്പോഴും എത്രയോ മനുഷ്യ ജന്മങ്ങൾ ജീവിക്കുന്നു.
  • പല രാജ്യങ്ങളുടേയും സ്വകാര്യ അഹങ്കാരമായി വിവിധ തരത്തിലുള്ള ആണവായുധങ്ങൾ നിർമ്മിച്ച് സൂക്ഷിക്കുന്നു.
Nuclear Weapons: ലോകം ചാരമാകാൻ പകുതി പോലും വേണ്ട; ഈ രാജ്യത്തിന്റെ കയ്യിലുള്ള ആണവശേഖരം ഞെട്ടിക്കുന്നത്

ലോകത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ളവയാണ് ആണവായുധങ്ങൾ. വീഴുന്നിടം ചാരമായി മാറും..അവിടം പിന്നീടൊരിക്കലും ജീവന്റെ ഒരു നാമ്പ് പോലും അവശേഷിക്കില്ല. ആണവായുധത്തിന്റെ ഭീകരമുഖം കാണിച്ചു തന്ന, ലോകം കണ്ട കൊടും ക്രൂരതകളായിരുന്നു ഹിരോഷിമയിലും നാ​ഗസാക്കിയിലും അരങ്ങേറിയത്. ആണവായുധത്തിന്റെ ശക്തിയും യുദ്ധത്തിന്റെ ഭീകരതയും അടുത്തറിഞ്ഞ നിമിഷങ്ങൾ. ആ ദുരിതം പേറി ഇപ്പോഴും എത്രയോ മനുഷ്യ ജന്മങ്ങൾ ജീവിക്കുന്നു.

അതിൽ പിന്നെ ആണവായുധങ്ങൾ ഒരു ലോകരാജ്യങ്ങളും പ്രയോ​ഗിച്ചില്ലെങ്കിലും, മനുഷ്യരാശിയെ തന്നെ ഭസമമാക്കാൻ പോന്ന തരത്തിലുള്ള ആണവായുധ ശേഖരം എല്ലാ രാജ്യങ്ങളും കരുതുന്നുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. പരസ്പരം ശക്തി പരീക്ഷണങ്ങൾ ഇടക്കിടെ നടത്തുമ്പോഴും എടുത്ത് പ്രയോ​ഗിക്കുന്നില്ല എന്നു മാത്രം. എന്നാൽ പല രാജ്യങ്ങളുടേയും സ്വകാര്യ അഹങ്കാരമായി വിവിധ തരത്തിലുള്ള ആണവായുധങ്ങൾ നിർമ്മിച്ച് സൂക്ഷിക്കുന്നു.

ALSO READ: കരടിയുടെ കടൽ കുളി വൈറലായി; കക്ഷി വേക്കേഷനിൽ?

അതിനാൽ തന്നെ "മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഒരു കാലഘട്ടത്തിലേക്ക് ലോകം നീങ്ങുകയാണെന്നാണ് അടുത്തിടെ പുറത്തു വരുന്ന കണക്കുകൾ നൽകുന്ന സൂചന. ലോകത്തെ പ്രധാന  സൈനിക ശക്തികളുടെ ആയുധപ്പുരകളിൽ പ്രവർത്തനക്ഷമമായ ആണവായുധങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.  ഭൂമിയിൽ നിന്നും സമുദ്രത്തിൽ നിന്നും തൊടുക്കാവുന്ന തരം ആണവ മിസൈലുകൾ, ആണവ മിസൈലുകളെ വഹിക്കാൻ ശേഷിയുള‌ള വിമാനങ്ങൾ എന്നിവ ദിനം പ്രതി ഓരോ രാജ്യങ്ങളും നി‍മ്മിച്ചു കൊണ്ടിരിക്കുകയാണ്.

ആണാവായു​ധ ശേഖരങ്ങളുടെ കാര്യത്തിൽ മുൻ നിരയിൽ നിൽക്കുന്നത് റഷ്യയാണെന്നാണ് 2023 ൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവ ശേഖരത്തിന്റെ കണക്കുകൾ എടുക്കുമ്പോൾ 4489ഉം റഷ്യയുടേതാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തൊട്ടു പിന്നാലെ തന്നെ അമേരിക്കയും ഉണ്ട് ​3708 എന്ന സംഖ്യയിൽ.  ലോകത്തെ ആകെ 12,512 വാർഹെഡുകളാണ് ഉള്ളത്. അവയിൽ ഏകദേശം 2,000 എണ്ണവും റഷ്യയിലോ യുഎസിലോ ഉള്ളവയാണ്. അതേസമയം ലോകത്തിലെ മൂന്നാമത്തെ വലിയ ആണവശക്തിയായി ചൈനയും തുടരുന്നു.

2022 ജനുവരി വരെ ചൈനയ്ക്ക് 350 ആണവായുധങ്ങളായിരുന്നു ഉള്ളത്. എന്നാൽ 2023 ലെ കണക്കുകൾ നിരീക്ഷിക്കുമ്പോൾ അത് 410 ആയി വർധിച്ചു. ചൈന ഇതുവരെയും തങ്ങളുടെ യഥാർത്ഥ ആയുധ ശേഖരത്തിന്റെ കണക്കുകൾ പുറത്തു വിട്ടില്ലെന്നതും ശ്രദ്ദേയമായ കാര്യമാണ്. അതിന്റെ പല വിലയിരുത്തലുകളും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് (ഡിഒഡി) യിൽ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചിരിക്കുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

എന്നാൽ ചൈനയ്ക്ക് ഒരിക്കലും റഷ്യയേയും അമേരിക്കയേയും മറികടക്കാൻ സാധിക്കില്ലെന്നാണ് സിപ്രിയുടെ പ്രവചനം. ചൈന അവരുടെ ആയുധങ്ങൾ സ്ഥിരമായി പരിഷ്കരിച്ച് തങ്ങളുടെ ആണവ ശക്തിയെ പരിപോഷിപ്പിച്ച് നിർത്തുന്നുണ്ട്. ഫ്രാൻസും (290), യുകെയും (225) ലോകത്തിലെ അടുത്ത ഏറ്റവും വലിയ ആണവ ശക്തികളാണ്, രണ്ട് വർഷം മുമ്പ് അതിന്റെ പരിധി 225 ൽ നിന്ന് 260 ആയി ഉയർത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ വരും വർഷങ്ങളിൽ ആയുധശേഖരം കൂടുതൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു.  എന്നാൽ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും 2023ലെ കണക്കുകൾ പ്രകാരം മുന്നിട്ട് നിൽക്കുന്നത് പാക്കിസ്ഥാൻ തന്നെ ആണ്.

2020 ജനുവരി വരെയുള്ള കണക്കുകൾ നോക്കുമ്പോൾ 160 ആയുധങ്ങളാണ് പാകിസ്ഥാന്റെ ആയുധപ്പുരയിലുള‌ളത്. ഇന്ത്യക്കോ 150 എണ്ണം മാത്രം. എന്നാൽ 2023 ​ആയപ്പോഴേക്കും പാക്കിസ്ഥാൻ അത് 170 ആയും ഇന്ത്യ 164 ആയും ഉയർത്തി.  ഇന്ത്യയും പാകിസ്ഥാനും വളരെ മെല്ലെയാണ് തങ്ങളുടെ ആണവ ശേഷി വികസിപ്പിക്കുന്നത്. ആണവായുധ ശേഖരമുള്ള മറ്റ് രാജ്യങ്ങൾ ഇസ്രയേലും(90), ഉത്തര കൊറിയയും(30) ആണ്. വർഷം കൂടുന്തോറും ലോകരാജ്യങ്ങൾ തങ്ങളുടെ ആണവ ശേഖരത്തിന്റെ എണ്ണം വർദ്ധിപ്പിക്കുകയാണ്. ഇത് ആശങ്കപെടേണ്ട കാര്യം തന്നെയാണെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News