യുവതിയുടെ ഷൂവില്‍ നിന്നും 2 കിലോ സ്വര്‍ണം!!

യുവതിയുടെ വിചിത്രമായ നടത്തം വിനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ഷൂവില്‍ നിന്ന് കണ്ടെടുത്തത് രണ്ട് കിലോ സ്വര്‍ണം!!

Sheeba George | Updated: Nov 6, 2019, 06:56 PM IST
യുവതിയുടെ ഷൂവില്‍ നിന്നും 2 കിലോ സ്വര്‍ണം!!

മോസ്കോ: യുവതിയുടെ വിചിത്രമായ നടത്തം വിനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ഷൂവില്‍ നിന്ന് കണ്ടെടുത്തത് രണ്ട് കിലോ സ്വര്‍ണം!!

കിഴക്കന്‍ സൈബീരിയയിലെ ചൈനീസ് ബോര്‍ഡറിലാണ് സംഭവം. വിമാനത്താവളത്തിലൂടെയുള്ള യുവതിയുടെ നടത്തം കണ്ട് സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയെ ചോദ്യം ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ ഷൂവില്‍നിന്നും കണ്ടെത്തിയത് മറ്റൊന്നുമല്ല, രണ്ട് കിലോ സ്വര്‍ണമാണ്. 

സ്വര്‍ണം കടത്താനുള്ള പുതിയ മാര്‍ഗ്ഗമാണ് യുവതി കണ്ടെത്തിയത്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നുമാത്രം. 
അല്‍പ്പം ഭയത്തോടെയും വിചിത്രമായുമുള്ള യുവതിയുടെ നടത്തമാണ് കസ്റ്റംസ് ഉദ്യോഗസ്ഥറില്‍ സംശയമുണ്ടാക്കിയത്. യുവതി കാലുകള്‍ എടുത്തുവയ്ക്കുന്നതിലും വിചിത്രമായായിരുന്നു. വീഴുമെന്ന് ഭയന്ന് നടക്കുന്നതുപോലെ കാലുകള്‍ ചേര്‍ത്തുവച്ചാണ് ഇവര്‍ നടന്നിരുന്നത്. 

കണ്ടെടുത്ത സ്വര്‍ണത്തിന് 5 മില്യണ്‍ റൂബിളോളം (55,70,582 രൂപ) വിലമതിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

റഷ്യയില്‍ നിന്ന് ചൈനയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശമിക്കുന്ന നിരവധി പേരെ അടുത്തിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. കള്ളക്കടത്ത് വര്‍ദ്ധിച്ചതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രതയിലാണ്.