ചൈനയിലെ ഷാങ് ഹായിൽ ഒരു കൂറ്റൻ കെട്ടിടത്തെ ആദ്യമിരുന്നിടത്തേക്ക് മാറ്റി വെച്ചു. 3800 ടൺ ഭാരമുള്ള, ഒരു നൂറ്റാണ്ട് പഴക്കം ചെന്ന കെട്ടിടമാണ് പൂർവസ്ഥാനത്തേക്ക് സ്ലൈഡിംഗ് റെയിലുകൾ ഉപയോഗിച്ച് കേടുപാടുകൾ കൂടാതെ എത്തിച്ചത് . തറയിൽ നിന്ന് ഉയർത്തിനിർത്തി പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് റെയിലുകൾ ഘടിപ്പിച്ചാണ് മാറ്റിയത് .കെട്ടിടം നിലത്തുനിന്ന് ഉയർത്തി വാക്കിംഗ് മെഷീൻ എന്ന് അറിയപ്പെടുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. 1935ൽ പണികഴിപ്പിച്ച ലഗേന പ്രൈമറി സ്കൂളാണ് ഇങ്ങനെ മാറ്റിവെച്ചത് . കെട്ടിടം ഇരുന്നിടത്ത് ഇനി പുതിയ കെട്ടിടം പണിയും .
ഷാങ്ഹായ് നഗരത്തിൽ ഇത്തരത്തിൽ സ്ഥലംമാറ്റുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നാണിത് . ഒരു വലിയ കെട്ടിടത്തെ ഒരിടത്ത് നിന്ന് മാറ്റുന്നത് ഇതാദ്യമല്ല . ചരിത്രപരമായ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സാധാരണ മാർഗം മാത്രമാണിത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് നിന്നൊക്കെ ഇത്തരത്തിൽ കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കാറുണ്ട് . 2002ൽ ഷാങ് ഹായിൽ തന്നെ 7600 ടൺ ഭാരമുള്ള കൂറ്റൻ കെട്ടിടം ഇതേ രീതിയിൽ മാറ്റിസ്ഥാപിച്ചിരുന്നു . അന്ന് 18 ദിവസമെടുത്താണ് കെട്ടിടം നീക്കിയത് . അഞ്ച് നിലകളുള്ള കെട്ടിടത്തിന് കീഴിൽ ഏകദേശം 200 സപ്പോർട്ടുകൾ ഘടിപ്പിച്ചിരുന്നു .
21ഡിഗ്രി ചെരിച്ച് 203 അടി അകലേക്കാണ് കെട്ടിടം നീക്കിവച്ചത് . 1930ൽ യുഎസിലെ ഇന്ത്യാനയിൽ എൻജിനീയർമാരും ആർക്കിടെക്‌ടുകളും ചേർന്ന് കെട്ടിടം 90 ഡിഗ്രി ചെരിച്ച് മാറ്റിസ്ഥാപിച്ചിരുന്നു . ഒരു മാസമെടുത്താണ് ഇത് നടത്തിയത് . നെവാർക്കിലെ ന്യൂവാർക്ക് എയർപോർട്ട് ടെർമിനൽ മാറ്റി സ്ഥാപിച്ചിട്ടുണ്ട് . 1906ൽ പണി കഴിപ്പിച്ച സാൻ അന്റോണിയോയിലെ ഫെയർമൗണ്ട് ഹോട്ടൽ ഒരു കാലത്ത് റെയിൽവേ യാത്രക്കാർക്കുള്ള താമസ സ്ഥലമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...