Earthquake In Indonesia: ഇന്തോനേഷ്യയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തു.  ഇന്ന് പുലർച്ചെ റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആഷെ പ്രവിശ്യയിലെ സിംഗിൽ നഗരത്തിന് 48 കിലോമീറ്റർ തെക്കുകിഴക്കായി 48 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 08:21 AM IST
  • ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഭൂചലനം
  • 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്
  • ആളപായമോ സുനാമി മുന്നറിയിപ്പോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Earthquake In Indonesia: ഇന്തോനേഷ്യയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

Earthquake in indonesia: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തു.  ഇന്ന് പുലർച്ചെ റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആഷെ പ്രവിശ്യയിലെ സിംഗിൽ നഗരത്തിന് 48 കിലോമീറ്റർ തെക്കുകിഴക്കായി 48 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. 

 

Also Read: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി 

നാശനഷ്ട്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ ഭൂചലനത്തിന്റെ പ്രകമ്പനം വളരെ ശക്തമായതിനാൽ ജനങ്ങളിൽ പരിഭ്രാന്തി പടർന്നിട്ടുണ്ട്. ഭൂചനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെനന്ന് റിപ്പോർട്ട്. ഇതുവരെ ആളപായമോ, സുനാമി മുന്നറിയിപ്പോ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also Read: ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും വൻ ധനലാഭം

ഭൂചലനം മെഡാനിലും അനുഭവപ്പെട്ടെന്ന് ഇന്തോനേഷ്യയിലെ കാലാവസ്ഥ ഏജൻസി അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 2022 നവംബറിൽ ഇന്തോനേഷ്യയിൽ ഉണ്ടായ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 56 പേർ മരിച്ചു. 300 ലധികം പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News