Corona Virus:ചൈനയില്‍ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് വീണു

ചൈനയിലെ ഫുജിയാന്‍ പ്രവശ്യയില്‍ കൊറോണ വൈറസ്‌  ബാധിതരുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയ ഹോട്ടലാണ് തകര്‍ന്നു വീണത്‌.

Last Updated : Mar 8, 2020, 05:08 AM IST
Corona Virus:ചൈനയില്‍ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് വീണു

ബെയ്ജിങ്: ചൈനയിലെ ഫുജിയാന്‍ പ്രവശ്യയില്‍ കൊറോണ വൈറസ്‌  ബാധിതരുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയ ഹോട്ടലാണ് തകര്‍ന്നു വീണത്‌.

70 പേര്‍ കെട്ടിടത്തിന്‍റെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.രണ്ട് വര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കിയ ഹോട്ടലാണ് തകര്‍ന്ന് വീണത്‌.

ആയിരത്തിലധികം രക്ഷാപ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ എര്‍പെട്ടിരിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.80 മുറികളുള്ള ഹോട്ടല്‍ ആണ് തകര്‍ന്ന് വീണത്‌.അപകടത്തില്‍ ആരും മരിച്ചതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

ചൈനയില്‍ നിരവധി ഹോട്ടലുകള്‍ കൊറോണ വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യം Corona Virus റിപ്പോര്‍ട്ട്‌ ചെയ്തത്.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് Corona Virus പ്രത്യക്ഷപെട്ടത്.മൂവായിരത്തി അഞ്ഞൂറോളം പേര്‍ക്കാണ് ഇത് വരെ ലോകത്താകമാനം വൈറസ്‌ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ട്പെട്ടത്.

Trending News