Afganistan - Taliban : അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്ന് താലിബാൻ വക്താവ്

1996 മുതൽ  2001 വരെയുള്ള കാലഘട്ടത്തിൽ താലിബാൻ രാജ്യം പിടിച്ചടക്കിയപ്പോൾ സ്ത്രീകൾ ജോലിക്ക് പോകുന്നത് പൂർണമായും നിരോധിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 12:24 PM IST
  • താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് അറിയിച്ചിട്ടുള്ളത്.
  • മുമ്പ് താലിബാൻ (Taliban) ഇത്തവണ രാജ്യം പിടിച്ചടക്കുമ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പലതവണ അറിയിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ച് കൊണ്ടാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.
  • താലിബാനിലെ അംഗങ്ങൾ നിരന്തരം മാറികൊണ്ടിരിക്കുയാണെന്നും അതിനാൽ തന്നെ ആവശ്യമായ പരിശീലനം നല്കാൻ കഴിയുന്നില്ലെനും സബിയുള്ള മുജാഹിദ് പറഞ്ഞു. ഇതിനെ തുടർന്നാണ് ഈ പ്രശനം നിലനിൽക്കുന്നത്.
  • 1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ താലിബാൻ രാജ്യം പിടിച്ചടക്കിയപ്പോൾ സ്ത്രീകൾ ജോലിക്ക് പോകുന്നത് പൂർണമായും നിരോധിച്ചിരുന്നു.
Afganistan - Taliban : അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്ന് താലിബാൻ വക്താവ്

Kabul:  താലിബാൻ അഫ്ഗാനിസ്ഥാൻ (Afghanistan) പിടിച്ചടക്കിയതിനെ തുടർന്ന് സ്ത്രീകൾക്ക് രാജ്യത്ത് സുരക്ഷാ പ്രശനങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്നും വർക്ക് ഫ്രം ഹോം ചെയ്യണമെന്നും താലിബാൻ അറിയിച്ചു. താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് അറിയിച്ചിട്ടുള്ളത്.

മുമ്പ് താലിബാൻ (Taliban) ഇത്തവണ രാജ്യം പിടിച്ചടക്കുമ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പലതവണ അറിയിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ച് കൊണ്ടാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. താലിബാനിലെ അംഗങ്ങൾ നിരന്തരം മാറികൊണ്ടിരിക്കുയാണെന്നും അതിനാൽ തന്നെ ആവശ്യമായ പരിശീലനം നല്കാൻ കഴിയുന്നില്ലെനും സബിയുള്ള മുജാഹിദ് പറഞ്ഞു. ഇതിനെ തുടർന്നാണ് ഈ പ്രശനം നിലനിൽക്കുന്നത്.

ALSO READ: താലിബാൻ നിരപരാധികളായ കുട്ടികളെ തിരഞ്ഞു കൊല്ലുന്നു: Ex Afghan Minister

1996 മുതൽ  2001 വരെയുള്ള കാലഘട്ടത്തിൽ താലിബാൻ രാജ്യം പിടിച്ചടക്കിയപ്പോൾ സ്ത്രീകൾ ജോലിക്ക് പോകുന്നത് പൂർണമായും നിരോധിച്ചിരുന്നു. മാത്രമല്ല ആൺതുണയില്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല. അതോടൊപ്പം തന്നെ സ്ത്രീകളുടെ ശരീരം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിർബന്ധമായും ധരിക്കണമെന്നും അറിയിച്ചിരുന്നു.

ALSO READ: Afghanistan മുൻ വാർത്താവിനിമയ മന്ത്രി ഇപ്പോൾ ഡെലിവറി ബോയ്! Germany ൽ വീടുതോറും Pizza ഡെലിവറി ചെയ്യുന്നു 

സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ലോകബാങ്ക് (World Bank) അഫ്ഗാനിസ്ഥാനിലെ ധനസഹായം നിർത്തിവച്ചിരുന്നു . വിദേശ സഹായത്തെ വളരെയധികം ആശ്രയിക്കുന്ന അഫ്ഗാനിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് വളരെ വലിയ ഒരു അടിയായിരുന്നു. അത്പോലെ തന്നെ താലിബാൻ ഏറ്റെടുത്തതിന് ശേഷമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളെക്കുറിച്ച് "സുതാര്യമായ അന്വേഷണം" വേണമെന്ന് യുഎനും (UN)  ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് നീക്കങ്ങളെയും തുടർന്നാണ് താലിബാൻ പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയത്.

അതേസമയം അഫ്ഗാനിസ്ഥാൻ (Afghanistan) അധിനിവേശത്തിനു ശേഷം താലിബാൻ സ്ത്രീകളെയും പെൺകുട്ടികളെയും അടിച്ചമർത്തുക മാത്രമല്ല കൊച്ചുകുട്ടികളെ പോലും ക്രൂരമായി കൊല്ലുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനികളെ (Afghanistan) ഭയപ്പെടുത്തി കൊച്ചുകുട്ടികളേയും പ്രായമായവരേയും കൊലപ്പെടുത്തി ജനങ്ങളെ ഭരിക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മുൻ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി പറഞ്ഞു.

ALSO READ: Afganistan - Taliban : അഫ്ഗാനിസ്ഥാനിൽ നിന്ന് ഡൽഹിയിൽ എത്തിച്ച 78 പേരിൽ 16 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

താലിബാന്റെ ക്രൂരത കാരണം ആളുകൾക്ക് അവരുടെ ജീവനും ബഹുമാനത്തിനും അന്തസിനും സ്വത്തിനും സംരക്ഷണം നൽകാൻ ആയുധമെടുക്കേണ്ടിവന്നുവെന്ന് അന്ദറാബി  (Masoud Andarabi) പറഞ്ഞു. 12 നും 45 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഒരു പട്ടിക ഉണ്ടാക്കാൻ താലിബാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ ഇമാമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുൻ ആഭ്യന്തര മന്ത്രി പറഞ്ഞു. താലിബാനെതിരായ കലാപം ഒരിക്കലും അവസാനിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം തങ്ങളെ ഉപദ്രവിക്കുന്ന താലിബാനെതിരെ ശബ്ദം ഉയർത്തുന്നത് തുടരുമെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News