ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം;ആള്‍ നാശമുണ്ടായെന്ന് ഇറാന്‍ പ്രസ്സ് ടിവി

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം.അമേരിക്കന്‍ എംബസിയുടെ 100 മീറ്റര്‍ സമീപത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇറാഖ് സൈന്യം അറിയിച്ചു.ആളപായമില്ലെന്നും ഇറാഖ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.എന്നാല്‍ റോക്കറ്റാക്രമണത്തില്‍ ആള്‍നാശമുണ്ടായെന്നാണ് ഇറാന്‍ പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Last Updated : Jan 9, 2020, 06:10 AM IST
  • അമേരിക്കന്‍ എംബസിയുടെ 100 മീറ്റര്‍ സമീപത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇറാഖ് സൈന്യം അറിയിച്ചു.ആളപായമില്ലെന്നും ഇറാഖ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.എന്നാല്‍ റോക്കറ്റാക്രമണത്തില്‍ ആള്‍നാശമുണ്ടായെന്നാണ് ഇറാന്‍ പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം;ആള്‍ നാശമുണ്ടായെന്ന് ഇറാന്‍ പ്രസ്സ് ടിവി

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം.അമേരിക്കന്‍ എംബസിയുടെ 100 മീറ്റര്‍ സമീപത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇറാഖ് സൈന്യം അറിയിച്ചു.ആളപായമില്ലെന്നും ഇറാഖ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.എന്നാല്‍ റോക്കറ്റാക്രമണത്തില്‍ ആള്‍നാശമുണ്ടായെന്നാണ് ഇറാന്‍ പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ഇറാന്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങളില്‍ നടത്തിയ അക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപെട്ടെന്ന്‍ പറഞ്ഞിരുന്നു.എന്നാല്‍ അമേരിക്കന്‍  പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ സൈനികരും പൗരന്മാരും സുരക്ഷിതരാണെന്ന് പറഞ്ഞിരുന്നു.ഡൊണാള്‍ഡ് ട്രംപ് സൈന്യം എന്തിനും തയ്യാറാണെന്ന് പറഞ്ഞു.അമേരിക്കയെ ഭയപെടുത്തുന്ന ഒന്നും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാനെതിരായ ഉപരോധം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് അറിയിച്ചിരുന്നു.

കനത്ത നാശം അമേരിക്കയ്ക്ക് ആക്രമണത്തിലൂടെ തങ്ങള്‍ നല്‍കിയെന്ന ഇറാന്‍റെ അവകാശവാദം ട്രംപ്‌ തള്ളിക്കളയുകയും സൈനിക താവളത്തിന് വലിയ നാശമൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും ഇറാഖില്‍ റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.ഇതോടെ അമേരിക്കയ്ക്കെതിരെ തങ്ങള്‍ കടുത്ത നിലപാടില്‍ തന്നെയാണെന്നും ഇറാഖിലെ സൈനിക താവളങ്ങള്‍ ഇനിയും ലക്‌ഷ്യം വെയ്ക്കുമെന്നുമുള്ള വ്യക്തമായ സന്ദേശം തന്നെയാണ് ഇറാന്‍ നല്‍കുന്നത്.

Trending News