കൊറോണയകറ്റാന്‍ മദ്യവും വെളുത്തുള്ളി വേവിച്ച വെള്ളവും? ലോകാരോഗ്യ സംഘടന പറയുന്നു

കൊറോണ വൈറസ് ബാധയെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് വിശദീകരണവുമായി  ലോകാരോഗ്യ സംഘടന.

Last Updated : Mar 7, 2020, 04:28 PM IST
  • സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുകയാണ് വൈറസ് പ്രതിരോധിക്കാന്‍ പ്രധാനമായും ചെയ്യേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതുപ്പോലെ തന്നെ ചൂടുവെള്ളത്തിലെ കുളിയും രോഗത്തെ പ്രതിരോധിക്കില്ല.
കൊറോണയകറ്റാന്‍ മദ്യവും വെളുത്തുള്ളി വേവിച്ച വെള്ളവും? ലോകാരോഗ്യ സംഘടന പറയുന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് വിശദീകരണവുമായി  ലോകാരോഗ്യ സംഘടന.

മദ്യപിക്കുന്നതും വെളുത്തുള്ളി വേവിച്ച വെള്ളം കുടിക്കുന്നതും കൊറോണ അകറ്റാന്‍ സഹായിക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇതൊന്നും കൊറോണയെ തടയാന്‍ കാരണമാകില്ലെന്നാണ് ലോകാരോഗ്യ സംഘടന പപറയുന്നത്.

തീര്‍ത്തും അടിസ്ഥാനരഹിതമായ ഇത്തര൦ വ്യാജാ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

അണുബാധയകറ്റാന്‍ വസ്തുക്കളില്‍ മദ്യവും ക്ലോറിനും ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍,  ശരീരത്തില്‍ ഇവ സ്പ്രേ ചെയ്യുന്നത് പ്രയോജനകരമല്ല. ഇങ്ങനെ ചെയ്യുന്നത് മറ്റ് അനുബാധകള്‍ക്കും രോഗങ്ങള്‍ക്കും കാരണമായേക്കാം. -സംഘടന വ്യക്തമാക്കുന്നു.

സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുകയാണ് വൈറസ് പ്രതിരോധിക്കാന്‍ പ്രധാനമായും ചെയ്യേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതുപ്പോലെ തന്നെ ചൂടുവെള്ളത്തിലെ കുളിയും രോഗത്തെ പ്രതിരോധിക്കില്ല.

കൂടാതെ, ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ ഉപയോഗിച്ചാല്‍ വൈറസ് പകരും എന്നതും തെറ്റായ ധാരണയാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 31. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് രാജ്യം.

ലോകത്താകമാനം ഒരു ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,411ലധികം പേരാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലാണ് ഒടുവിലായി കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. തായ്ലാന്‍ഡിലെയും മലേഷ്യയിലും യാത്ര ചെയ്ത ശേഷം തിരിച്ചെത്തിയ യുവാവിനാണ് അവസാനമായി വൈറസ് സ്ഥിരീകരിച്ചത്.

ഗാസിയാബാദില്‍ നിന്നുള്ള 57കാരനാണ് ഇതിനു മുന്‍പ് ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നുമെത്തിയതായിരുന്നു ഇദ്ദേഹം. രോഗം ബാധിച്ച 28ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ പരിശോധനയുടെ ആദ്യ ഫലങ്ങള്‍ പോസിറ്റീവാണ്.

അതേസമയം, രോഗ൦ സ്ഥിരീകരിച്ചവരുടെ എല്ലാം ആരോഗ്യ നില തൃപ്തികരമാണ്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചിരുന്നുവെങ്കിലും മൂവരും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങിയിരുന്നു.

മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ വെച്ച് മരിച്ചുവെങ്കിലും ഇയാള്‍ക്ക് കൊറോണ ബാധയില്ലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Trending News