ദിനോസറുകളെ വേട്ടയാടി കൊന്നിരുന്നത്, പൂച്ചയുടെ വലിപ്പമുള്ള സസ്തനി: ഫോസിലുകൾ പറയുന്നതെന്ത്?

ദിനോസറുകളുടെ കാലത്ത് മറ്റെല്ലാ ജീവികളും അവയുടെ ഭക്ഷണമാണെന്നായിരുന്നു  കരുതപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ കണ്ടെത്തപ്പെട്ട ഒരു ഫോസില്‍ ഈ വിലയിരുത്തലിനെ മാറ്റിമറിച്ചു...

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 07:23 PM IST
  • ദിനോസറുകളുടെ കാലത്ത് മറ്റെല്ലാ ജീവികളും അവയുടെ ഭക്ഷണമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്
  • 125 മില്യൺ വർഷങ്ങൾക്ക് മുൻപാണ് ഇവ ഭൂമിയിൽ ഉണ്ടായിരുന്നത്
  • ഞൊടിയിടയിൽ ഇവയുടെ മുകളിലെത്തി കയറി പല്ലുകൾ കൊണ്ട് കടിച്ച് വലിയ മുറിവേൽപ്പിച്ച് വേട്ടയാടുകയായിരുന്നു ഇവയുടെ രീതി
ദിനോസറുകളെ വേട്ടയാടി കൊന്നിരുന്നത്, പൂച്ചയുടെ വലിപ്പമുള്ള സസ്തനി: ഫോസിലുകൾ പറയുന്നതെന്ത്?

വംശനാശം സംഭവിച്ചുവെങ്കിലും ദിനോസറുകൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഭീതിയാകും ഉണ്ടാവുക. വലിപ്പത്തിലും അക്രമ സ്വഭാവത്തിലുമൊക്കെ അത്ഭുതം തന്നെയാണ് ദിനോസറുകൾ.  243 മുതൽ 233.23 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിലാണ് അവ ഭൂമിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.  അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലമുണ്ടായ വംശനാശമാണ് ദിനോസറുകൾ ഉൾപ്പെടെ ലോകത്തു നിന്നും  വലിയൊരു വിഭാഗം ജീവി വര്‍ഗ്ഗം തന്നെ അപ്രത്യക്ഷമാകാൻ കാരണം. 

ദിനോസറുകളുടെ കാലത്ത് മറ്റെല്ലാ ജീവികളും അവയുടെ ഭക്ഷണമാണെന്നായിരുന്നു  കരുതപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ കണ്ടെത്തപ്പെട്ട ഒരു ഫോസില്‍ ഈ വിലയിരുത്തലിനെ മാറ്റിമറിയ്ക്കുന്നതാണ്. ജുറാസിക് യുഗത്തോളം പഴക്കമുള്ളതാണ് ഈ ഫോസിൽ. ഇന്നത്തെ കാലത്ത് അളകരടി, തുരപ്പൻ കരടി എന്ന് വ്യത്യസ്ത തരത്തിൽ അറിയപ്പെടുന്ന മൃഗങ്ങളോട് സമാനമായ ഒരു ജീവിയുടേതാണ് ഫോസിൽ. വലിപ്പത്തിലും ഈ സസ്തനികൾ ഇന്നത്തെ ബാഡ്ജറുകളിൽ നിന്ന് വലിയ വ്യത്യാസമില്ല.

ALSO READ: മയിലിന്റെ മുട്ട മോഷ്ടിക്കാൻ വന്നതാ; പിന്നെ കിട്ടിയത് വമ്പൻ പണി - വീഡിയോ വൈറൽ

എന്നാൽ വലുപ്പം ദിനോസറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സസ്തനികളുടെ വലിപ്പം തീരെ ചെറുതായിരുന്നു. 125 മില്യൺ വർഷങ്ങൾക്ക് മുൻപാണ് ഇവ ഭൂമിയിൽ ഉണ്ടായിരുന്നത്. ദിനോസറുകൾ ജീവിച്ചിരുന്ന കാലത്തെ ക്രറ്റേഷ്യസ് എന്നാണ്  ശാസ്ത്രലോകം വിളിക്കുന്നത്. ഇലകളും മറ്റും ഭക്ഷിച്ച് ജീവിച്ചിരുന്ന സസ്യഭുക്കുകളായ ദിനോസറുകളെയാണ് ഈ ജീവികൾ വേട്ടയാടിയിരുന്നതെന്ന് പറയപ്പെടുന്നു. ഇവയാണ് ജുറാസിക് യുഗത്തിലെ വലിപ്പമുള്ള ദിനോസറുകൾ. ഞൊടിയിടയിൽ ഇവയുടെ മുകളിലെത്തി കയറി പല്ലുകൾ കൊണ്ട് കടിച്ച് വലിയ മുറിവേൽപ്പിച്ച് വേട്ടയാടുകയായിരുന്നു ഇവയുടെ രീതി. സസ്തനികള്‍ ദിനോസറിനെ അക്രമിക്കുമെന്നത് ലോകത്തിലെ ആദ്യത്തെ കണ്ടെത്തലാണ്. 

 

റെപ്പനോമാമൂസ് റോബസ്റ്റസ് എന്നു വിളിക്കുന്ന ഈ ജീവികളുടെ വലിപ്പത്തെക്കുറിച്ച് ഗവേഷകർ വിശേഷിപ്പിക്കുന്നത് ഇന്നത്തെ വളർത്ത് പൂച്ചയുടെ വലിപ്പമുള്ള ജീവികൾ എന്നാണ്.  രണ്ടു കാലിൽ നടക്കുന്ന ഇവയുടെ പലതരത്തിലുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. റെപ്പനോമാമൂസുകൾ ദിനോസറുകളെ വേട്ടയാടുന്ന സമയത്തുണ്ടായ അഗ്നിപർവത സ്ഫോടനം മൂലം ഇവ ഇരയോടൊപ്പം മണ്ണിനടിയിൽ പെട്ട് പോയെന്നാണ് ഗവേഷകർ കണക്കു കൂട്ടുന്നത്. 

അതിനാലാണ് ഇപ്പോൾ ലഭിച്ച ഫോസിലിൽ ഇവ ഇരകളെ വേട്ടയാടുന്ന രീതിയിൽ തന്നെ കണ്ടെത്തിയത്. എന്നാൽ ഏറ്റവും അതിശയകരമായ കാര്യം എന്താണെന്നാൽ ഈ ജീവികളുടെ പല്ലിന്റെയും നഖത്തിന്റെയും മറ്റും വലിപ്പം കണക്കിലെടുത്താൽ ഇവയുടെ ഫോസിലിനൊപ്പം പല മടങ്ങ് വലിപ്പമുള്ള ദിനോസറുകളെയും ഇവ വേട്ടയാടിയിട്ടുണ്ട്. റെപ്പനോമാമൂസുകളുടെ മറ്റു പല ഫോസിലുകളുടെയും വയറ്റിൽ നിന്ന് വലിപ്പമുള്ള ദിനോസറുകളെ അസ്ഥികൾ കണ്ടെത്തിയത് ഇതിന് തെളിവാണ്. അക്കാലത്ത് ജീവിച്ചിരുന്ന എല്ലാ ജീവികളെക്കാളും വലിപ്പമുണ്ടായിരുന്ന ജീവി വര്‍ഗങ്ങളാണ് ദിനോസറുകൾ. അതുകൊണ്ടു തന്നെ ഇവയെ മറ്റ് ജീവികളുടെ ഇരയായി ഗവേഷകർ കണക്ക് കൂട്ടിയിരുന്നില്ല. ദിനോസറുകൾ പരസ്പരം വേട്ടയാടിയിരുന്നതിന് തെളിവുണ്ട്. പക്ഷേ, ഇതാദ്യമായാണ് അതേകാലഘട്ടത്ത് ജിവിച്ചിരുന്ന ഒരു സസ്തനി ദിനോസറുകളെ വേട്ടയാടിയെന്ന് തെളിയുന്നത്.

ALSO READ: ആറടി പോക്കം, തമാശ പറയണം; വരനെ കിട്ടാനുണ്ടോ? ലക്ഷങ്ങൾ വാ​ഗ്ദാനവുമായി യുവതി

ദിനോസറുകളുടെ വംശനാശത്തിന് പിന്നിൽ ബഹിരാകാശത്ത് നിന്ന്  ഭൂമിയിൽ പതിച്ച ഒരു ഉൽക്കയുടെ ആഘാതമാണെന്ന് വിശ്വസിക്കുന്നു. ഇത് ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഉൽക്കയ്‌ക്ക് 10.6 മുതൽ 80.9 കിലോമീറ്റർ വരെ വ്യാപ്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. യുകാറ്റാൻ പെനിൻസുലയ്‌ക്ക് സമീപം മെക്‌സിക്കോയിലെ ചിക്‌സുലബിലാണ് ഉൽക്ക പതിച്ചത് എന്നാണ് ഗവേഷരുടെ പുതിയ കണ്ടെത്തൽ.

ഇത് വേലിയേറ്റത്തിനും വലിയ തിരമാലകൾക്കും കാരണമായി. ഇത് മൂലം ഏതാണ്ട് 140 കിലോമീറ്റർ വീതിയുള്ള ഒരു അഗാധ ഗർത്തമാണ് ഭൂമിയിലുണ്ടായത്. ഭൂമിയിലെ വസ്തുക്കൾ ബഹിരാകാശത്തേക്ക് തെറിച്ചെന്നും ഭൂമിയെ മുഴുവനായി പരിവർത്തനം ചെയ്‌തെന്നും ശാസ്ത്രലോകം വിശദീകരിക്കുന്നു.ഈ പരിവർത്തനം വലിയ ഭൂകമ്പങ്ങളിലും അഗ്‌നിപർവ്വത സ്‌ഫോടനങ്ങളിലും കൊണ്ടെത്തിച്ചുവത്രെ. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ  രൂപപ്പെട്ടതാകാം ഭൂമിയിൽ പതിച്ച ഉൽക്ക എന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News