Washington DC: വിമാനത്തിനുള്ളില്‍ Mask ധരിക്കില്ലെന്ന ഒരു പറ്റം യുവാക്കളുടെ ശാഠ്യം മൂലം വിമാനം വൈകിയത് ഒരു ദിവസം...!! അമേരിക്കയിലാണ് സംഭവം.
മാസ്‌ക്ക് ധരിക്കില്ലെന്ന വാശിയില്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ച 30 യുവാക്കളാണ് വിമാനം വൈകാന്‍ കാരണം. നോര്‍ത്ത് കരോളിനയില്‍ നിന്ന് ബഹാമാസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. തിങ്കളാഴ്ച വൈകിട്ട് യാത്ര തുടങ്ങേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെയാണ് യാത്ര പുറപ്പെട്ടത്.
എല്ലാ യാത്രക്കാരും Mask നിര്‍ബന്ധമായും ധരിക്കണമെന്ന് വിമാനക്കമ്പനി കര്‍ശന നിര്‍ദ്ദേശം പുരപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, നിബന്ധന അനുസരിക്കാന്‍ ഒരു പറ്റം യുവാക്കള്‍ തയ്യാറാകാത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിമാനജീവനക്കാരും യുവാക്കളും തമ്മില്‍ വാക്കേറ്റം നടന്നു.
പ്രശ്‌നമുണ്ടാക്കിയവര്‍ ബോസ്റ്റണിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് എന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ മാസ്‌ക് ധരിക്കാന്‍ യുവാക്കള്‍ സമ്മതിച്ചതിന് ശേഷമാണ് വിമാനം പറന്നുയര്‍ന്നത്.
തുടക്കത്തിൽ ടെക്നിക്കല്‍ പ്രശ്നങ്ങള്‍ മൂലം വിമാനം മണിക്കൂറുകള്‍ വൈകിയിരുന്നു. ഒടുവില്‍ വിമാനം പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് യുവാക്കളും വിമാനജീവനക്കാരും തമ്മില്‍ വാക്കേറ്റം മാസ്ക്കിനെ ചൊല്ലി വാക്കേറ്റം ആരംഭിച്ചത്.
Also Read: Mask Mandatory: ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കുമ്പോഴും Mask നിര്‍ബന്ധം, ഡല്‍ഹി ഹൈക്കോടതി
2021 ജനുവരി 1 മുതൽ 3,271 പ്രശ്നങ്ങളാണ് യാത്രക്കാർമൂലം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇതില്‍ 2,475 കേസുകള്‍ യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചതാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...