പ്രപഞ്ചത്തിൻറെ ഏറ്റവും പുതിയതും സമഗ്രമായതുമായി 3D മാപ്പ് പുറത്ത് വിട്ടിരിക്കുകയാണ് ഒരു അന്താരാഷ്ട്ര ഗവേഷക സംഘം. ഇതുവഴി ബ്ലാക്ക് എനർജിയെ പറ്റി കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഷദാബ് ആലമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാർക്ക് എനർജി സ്പെക്ട്രോസ്കോപ്പിക് ഇൻസ്ട്രുമെൻറിൻറെ സഹായത്താൽ പ്രപഞ്ചത്തെ പറ്റിയുള്ള
തങ്ങളുടെ പുതിയ പഠനത്തിൻറെ വിവരങ്ങൾ പങ്ക് വെച്ചത്.
അമേരിക്കയിലെ അരിസോണയിലുള്ള മായൽ ദൂരദർശിനി വഴിയാണ് പുതിയ കണ്ടെത്തൽ. 4 മീറ്റർ ദൂരദർശിനിക്ക് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഡെസി (ഡാർക്ക് എനർജി സ്പെക്ട്രോസ്കോപ്പിക് ഇൻസ്ട്രുമെന്റ്) വഴിയാണ് ഇത് പരിശോധിക്കുന്നത്. ഇതിലൂടെ ഗവേഷകർ ആറ് ദശലക്ഷം താരാപഥങ്ങളിൽ നിന്നുള്ള പ്രകാശമാണ് ഇതിനായി പരിശോധിച്ചത്. ഇവയിൽ ചിലത് 11 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പോലും നിലവിലുണ്ടായിരുന്നതെന്നാണ് കണ്ടെത്തൽ. ഈ താരാപഥങ്ങൾ തമ്മിലുള്ള ദൂരം സംബന്ധിച്ച വിവരങ്ങൾ വഴിയാണ് പ്രപഞ്ചത്തിന്റെ ഏറ്റവും വിശദമായ മാപ്പ് തയ്യാറാക്കാൻ ഗവേഷകർക്ക് കഴിഞ്ഞത്.
താരാപഥങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ കഴിഞ്ഞതിനാലാണ് ഇതിനെ ത്രിമാന മാപ്പ് എന്ന് വിളിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. പ്രപഞ്ചത്തിലെ പതിനായിരക്കണക്കിന് വസ്തുക്കളുടെ ഒരു കാറ്റലോഗ് ഞങ്ങളുടെ പക്കലുണ്ട്. ഇവ തിരിച്ചറിഞ്ഞിട്ടുമുണ്ട് എന്നാൽ ഭൂരിഭാഗവും എത്ര അകലെയാണെന്ന് വ്യക്തമല്ലായിരുന്നു. താരാപഥങ്ങളുടെ കൃത്യമായ ദൂരം അറിയുന്നത് വഴി പ്രപഞ്ചത്തിന്റെ വികാസ നിരക്ക് കണക്കാക്കാൻ സാധിക്കുമെന്ന് ഗവേഷകരിലൊരാളായ ഷദാബ് ആലം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പ്രപഞ്ചത്തിന്റെ 70 ശതമാനത്തോളം വരുന്ന ബ്ലാക്ക് എനർജിയെ പറ്റി കൂടുതൽ വിവരങ്ങൾ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഓരോ 3.26 ദശലക്ഷം പ്രകാശവർഷങ്ങൾക്ക് ശേഷവും പ്രപഞ്ചത്തിന്റെ വികാസ നിരക്ക് സെക്കൻഡിൽ 68.5 കിലോമീറ്റർ വർദ്ധിക്കുന്നതായി ഡിഇഎസ്ഐ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ പഠനങ്ങൾ ശരിയായ ദിശയിലെത്തിയാൽ പ്രപഞ്ചത്തിൻെ ഉത്ഭവം മുതൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
എന്താണ് ദേശി
ലോകത്താകമാനമുള്ള ഏകദേശം 900 ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണ സംവിധാനം കൂടിയാണ് ദേശി. ഇന്ത്യയിൽ നിന്ന്, ടിഐഎഫ്ആർ ( ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച്) മാത്രമാണ് ഇതിൽ പങ്കെടുക്കുന്ന ഏക സ്ഥാപനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.