പാക് യുവസമൂഹത്തിന്‍റെ #ആന്‍റിഹേറ്റ്ചലഞ്ച് വ്യാപകം!!

മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണയപ്പെടുത്തില്ലെന്നാണ് ക്യമ്പയിനെകുറിച്ച് സെഹയര്‍ മിര്‍സ പറഞ്ഞത്. 

Last Updated : Feb 22, 2019, 05:41 PM IST
പാക് യുവസമൂഹത്തിന്‍റെ #ആന്‍റിഹേറ്റ്ചലഞ്ച് വ്യാപകം!!

ലഹോര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാന്‍ യുവസമൂഹത്തിന്‍റെ #ആന്‍റിഹേറ്റ്ചലഞ്ച്. 

ആന്‍റി ഹേറ്റ് ചലഞ്ച്, തീവ്രവാദം അവസാനിപ്പിക്കൂ, ഇന്ത്യക്കൊപ്പം, യുദ്ധം വേണ്ട എന്നീ ഹാഷ് ടാഗുകളോടെയാണ്  യുവജനങ്ങള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നത്.  

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേക ക്യാമ്പയിന്‍ തന്നെ ഇതിനായി നടത്തുന്നുണ്ട്. പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ സെഹയര്‍ മിര്‍സയാണ് ക്യാമ്പയിന് തുടക്കമിട്ടത്. 

'ഞാന്‍ ഒരു പാകിസ്ഥാനി ആണ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു' എന്ന പ്ലക്കാര്‍ഡുമായി സെഹയര്‍ നില്‍കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പാക് സമൂഹം ചലഞ്ച് ഏറ്റെടുത്തത്. 

രക്തം ആരുടേതായാലും ചിന്തരുതെന്ന് പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് വിഷയത്തോട് പാകിസ്ഥാനിലെ യുവസമൂഹം പ്രതികരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകരുത് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ക്യാമ്പയിന്‍ നടക്കുന്നത്. 

മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണയപ്പെടുത്തില്ലെന്നാണ് ക്യമ്പയിനെകുറിച്ച് സെഹയര്‍ മിര്‍സ പറഞ്ഞത്. 

 

Trending News