അഴിമതി കേസിൽ ഓങ് സാൻ സ്യൂചിക്ക് 5 വർഷം തടവ് ശിക്ഷ

മ്യാൻമറിന്റെ തലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന്  മാധ്യമങ്ങളെയും നയതന്ത്രജ്ഞരേയും  പട്ടാളം വിലക്കിയിരുന്നു. സൂചിയുടെ അഭിഭാഷകർ മാധ്യമങ്ങളോട് പരസ്യ  പ്രതികരണങ്ങൾ നടത്തുന്നതും പട്ടാളം വിലക്കി.

Written by - Anuja Prasad | Edited by - Priyan RS | Last Updated : Apr 27, 2022, 06:06 PM IST
  • മ്യാൻമറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
  • അപകീർത്തിപ്പെടുത്തുവാനുമുള്ള സൈന്യത്തിന്റെ നീക്കമാണിതെന്നാണ് സൂചിയുടെ അനുയായികളുടെ വാദം.
  • സൈന്യത്തിന്റെ ഭരണം ഏറ്റെടുക്കൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ നേരിട്ടു.
അഴിമതി കേസിൽ ഓങ് സാൻ സ്യൂചിക്ക് 5 വർഷം തടവ് ശിക്ഷ

മ്യാൻമർ ഭരണാധികാരിയും നോബേൽ സമ്മാൻ ജേതാവുമായ ഓങ് സാൻ സൂചി അഴിമതി കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തൽ. അഞ്ച് വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. മ്യാൻമറിലെ  പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം സൈന്യം ഭരണം ഏറ്റെടുത്തതിനെ തുടർന്ന്  പുറത്താക്കപ്പെട്ട സൂചി രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കൂണിന്റെ മുൻ മുഖ്യമന്ത്രിയും സൂചിയുടെ രാഷ്ട്രീയ പാർട്ടിയിലെ മുതിർന്ന അംഗവുമായ ഫിയോ മിൻ തീനിൽ നിന്ന്  കൈക്കൂലിയായി നൽകിയ സ്വർണ്ണവും ലക്ഷക്കണക്കകിന് ഡോളറും സ്വീകരിച്ചുവെന്ന ആരോപണം നിഷേധിച്ചിരുന്നു.

76 കാരിയായ സൂചിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനെ തടയാനും  മനപൂർവ്വം അപകീർത്തിപ്പെടുത്തുവാനുമുള്ള  സൈന്യത്തിന്റെ  നീക്കമാണിതെന്നാണ് സൂചിയുടെ അനുയായികളുടെ വാദം. മറ്റ് പല കേസുകളിലുമായി അഴിമതി ആരോപണം നേരിടുന്ന അവർക്ക് ഈ കേസുകളിലെ ശിക്ഷാവിധികൾക്ക് 100 വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചേക്കാം.

Read Also: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഇരട്ടിയാക്കുന്നു; എതിർപ്പ് അറിയിച്ചിട്ടും ഉപരോധം ഏർപ്പെടുത്താതെ യുഎസും സഖ്യകക്ഷികളും; ഇന്ത്യയിൽ ഇന്ധന വില കുറയുമോ?

മ്യാൻമറിന്റെ തലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന്  മാധ്യമങ്ങളെയും നയതന്ത്രജ്ഞരേയും  പട്ടാളം വിലക്കിയിരുന്നു. സൂചിയുടെ അഭിഭാഷകർ മാധ്യമങ്ങളോട് പരസ്യ  പ്രതികരണങ്ങൾ നടത്തുന്നതും പട്ടാളം വിലക്കി.

2020 ലെ പൊതു തിരഞ്ഞെടുപ്പിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി വൻ വിജയം നേടിയാണ് അധികാരത്തിൽ വന്നത്. നവംബർ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ  83 ശതമാനത്തിന്റെ ഭൂരിപക്ഷമാണ് സ്യൂചിയുടെ പാർട്ടിയായ  നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേടിയത്.

Read Also: Karachi University Blast: കറാച്ചി സർവകലാശാല സ്ഫോടനം; സിസിടിവി ദൃശ്യം പുറത്ത്

എന്നാൽ 2021 ഫെബ്രുവരി 1 ന് വൻ തോതിലുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയാണ് സൂചിയുടെ സർക്കാർ അധികാരത്തിലെത്തിയത് എന്നാരോപിച്ചാണ് സൈന്യം സൂചിയുടെ സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കുകയും സൂചിയേയും സഹ പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്. സൈന്യത്തിന്റെ ഭരണം ഏറ്റെടുക്കൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ നേരിട്ടു.

സേന ജനകീയ പ്രക്ഷോഭങ്ങളെ തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് അടിച്ചമർത്തി. 1800 ഓളം സാധാരണക്കാർ പ്രക്ഷോഭങ്ങൾക്കിടയിൽ കൊല്ലപ്പെട്ടെന്നുവെന്നാണ്  കണക്കുകൾ. മ്യാൻമറിൽ ഇപ്പോൾ സൈന്യം നേരിടുന്നത് ആഭ്യന്തര കലാപത്തെയാണ്. അടിച്ചമർത്തൽ വർധിച്ചതോടെ സൈന്യത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. സൂചിയാകട്ടെ സൈന്യത്തിന്റെ അജ്ഞാത തടങ്കലിൽ തുടരുകയാണ്. സൈന്യത്തിന്റെ അടിച്ചമർത്തലിനെതിരെ തന്റെ അണികളോട് ഒറ്റക്കെട്ടായി നിൽക്കാനാണ്   ഓങ് സാൻ സൂചി ആവശ്യപ്പെടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News