Mahinda Rajapaksa resigns : ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചു

Sri Lankan PM Mahinda Rajapaksa ഇന്ന് മെയ് 9ന് സർക്കാരിനെതിരെയുള്ള പ്രക്ഷോഭം കലാപത്തിലേക്ക് നയിക്കുകയും ലങ്കയിൽ അനിശ്ചിതക്കാലത്തേക്ക് കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് രജപക്സെയുടെ രാജി

Written by - Zee Malayalam News Desk | Last Updated : May 9, 2022, 04:48 PM IST
  • രജപക്സെയുടെ രാജി ലങ്കൻ മാധ്യമങ്ങൾ സ്ഥിരീകിരിച്ചു.
  • ഇന്ന് മെയ് 9ന് സർക്കാരിനെതിരെയുള്ള പ്രക്ഷോഭം കലാപത്തിലേക്ക് നയിക്കുകയും ലങ്കയിൽ അനിശ്ചിതക്കാലത്തേക്ക് കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തു.
  • അതിന് പിന്നാലെയാണ് രജപക്സെയുടെ രാജി
Mahinda Rajapaksa resigns : ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചു

കൊളംബോ : ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം കനത്ത സാഹചര്യത്തിൽ ലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചു. രജപക്സെയുടെ രാജി ലങ്കൻ മാധ്യമങ്ങൾ സ്ഥിരീകിരിച്ചു. ഇന്ന് മെയ് 9ന് സർക്കാരിനെതിരെയുള്ള പ്രക്ഷോഭം കലാപത്തിലേക്ക് നയിക്കുകയും ലങ്കയിൽ അനിശ്ചിതക്കാലത്തേക്ക് കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് രജപക്സെയുടെ രാജി.

കൊളംബോയിൽ സർക്കാർ വിരുദ്ധ സമരത്തിനെതിരെ മഹിന്ദ അനുകൂലികൾ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ 50തോളം പേർക്ക് പരിക്കേറ്റതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ നേതാവുൾപ്പെടയുള്ളവർ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രസിഡന്റ് ഗോട്ബായ രജപക്സെ അപലിപിച്ചു. ഇതിന് പിന്നാലെയാണ് മഹിന്ദ രജപക്സെ തന്റെ രാജി സമർപ്പിക്കുന്നത്. 

പ്രസിഡന്റിന്റെ ആവശ്യത്തെ തുടർന്നാണ് രജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതെന്ന് ലങ്കൻ മാധ്യമമായ ഡെയിലി മിറർ റിപ്പോർട്ട് ചെയ്യുന്നു. രജപക്സെയ്ക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും രാജിവെക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പ്രസിഡന്റ് സർവ്വകക്ഷിയോഗം വിളിച്ച് ചേർത്ത് പുതിയ ക്യാബിനെറ്റ് രുപീകരിച്ചേക്കുമെന്ന് കൊളംബോ ഗസ്സെറ്റും റിപ്പോർട്ട് ചെയ്യുന്നു. 

എവിടെയാണ് ലങ്കയ്ക്ക് പാളിയത്

കൃഷി 100 ശതമാനം ജൈവികമാക്കാൻ എല്ലാ രാസവളങ്ങളും നിരോധിക്കുവാനുള്ള രജപക്സെ സർക്കാരിന്റെ തീരുമാനം രാജ്യത്തെ കാർഷിക ഉൽപ്പാദനത്തെ രൂക്ഷമായി ബാധിച്ചു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി.തുടർച്ചയായി വന്ന ഗവൺമെന്റുകളുടെ സാമ്പത്തിക ദുരുപയോഗം ശ്രീലങ്കയുടെ വിദേശ കരുതൽ ശേഖരത്തിന്റെ 70 ശതാമാനവും ഇതിനോടകം തന്നെ ഇല്ലാതാക്കി. 

കോവിഡ് രൂക്ഷമായതോടെ ഇന്ത്യ, റഷ്യ, യുകെ എന്നീ മൂന്ന് പ്രധാന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ നഷ്ടപ്പെടുകയും ശ്രീലങ്കൻ ജിഡിപിയുടെ 10 ശതമാനത്തിലധികം വരുന്ന ടൂറിസം അപ്പാടെ തകരുകയും ചെയ്തു. ചൈനയാകട്ടെ ലങ്കയെ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത അവസ്ഥയുമായി. ലങ്ക ഇന്ന് ലോകരാജ്യങ്ങളോട് സഹായം കേഴുകയാണ്.  സാമ്പത്തികസ്ഥിതി ചരിത്രത്തിലെ ഏറ്റവും വലിയപ്രതിസന്ധി ഘട്ടങ്ങളിലൂടെ ഇന്ന് കടന്നു പോകുന്നു. ഇപ്പോൾ ശ്രീലങ്കയും രജപക്സെയും ലോകത്തിന് തന്നെ പാഠമാണ്. ഇനി ഒരിക്കലും  ആവർത്തിക്കപ്പെടാനേ പാടില്ലാത്ത ചരിത്രം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News