ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്....

ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള അമേരിക്കള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സ്ഥാപകനുമായ ബിൽ ഗേറ്റ്സ് ... 

Last Updated : Apr 16, 2020, 09:10 PM IST
ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്....

ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള അമേരിക്കള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സ്ഥാപകനുമായ ബിൽ ഗേറ്റ്സ് ... 

'ട്രംപിന്‍റെ നീക്കം അപകടകരം, പകരം വയ്ക്കാനാകില്ല', എന്നയിരുന്നു ഈ വിഷയത്തില്‍ അദ്ദേഹം പ്രതികാരിച്ചത്.

 ട്രംപിന്‍റെ നീക്കം അപകടകരമാണെന്നും ലോകാരോഗ്യ സംഘടനയെ ലോകത്തിന് ഏറ്റവുമധികം ആവശ്യമുള്ള സമയമാണിതെന്നും ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു.

ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം കോവിഡ് 19ന്‍റെ വ്യാപനത്തെ മന്ദഗതിയിലാക്കുമെന്നും. അവരുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ മറ്റൊരു സംഘടനയ്ക്ക് ഇതിന് പകരമാകാൻ സാധിക്കില്ലെന്നും ലോകത്തിന് എന്നത്തേക്കാളും ഇപ്പോൾ ലോകാരോഗ്യ സംഘടന ആവശ്യമാണെന്നും ബിൽ ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചു. 

ലോകാരോഗ്യ സംഘടന (WHO)യ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തിനെതിരെ  വിവിധ രാജ്യങ്ങളിൽ നിന്ന്  വിമർശനങ്ങളുയരുന്നുണ്ട്. ഡെമോക്രാറ്റിക് പ്രതിനിധികളും ഈ നീക്കത്തെ വിമർശിച്ചു.

400-500 മില്യൺ ഡോളറാണ്  അമരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന  സംഭാവന.  

കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്.  കൊറോണ വൈറസിന്‍റെ യഥാർത്ഥ വ്യാപ്തി മറച്ചുവെക്കാൻ സംഘടന ചൈനയെ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം,  അമേരിക്കയുടെ നീക്കത്തിന്  മറുപടിയായി പകർച്ചവ്യാധിയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സമയമല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. 

 

Trending News