ബിനാലി ഇല്‍ദിരിം തുര്‍ക്കിയുടെ പുതിയ പ്രധാനമന്ത്രി

പ്രസിഡണ്ട് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉറ്റ അനുയായിയും ഗതാഗതമന്ത്രിയുമായ ബിനാലി ഇല്‍ദിരിം തുര്‍ക്കിയുടെ പുതിയ പ്രധാനമന്ത്രിയാകും. തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ ഇന്നലെ അസാധാരണ സമ്മേളനം ചേര്‍ന്നു. ഈ മാസം ആദ്യമാണ് ഉര്‍ദുഗാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും പ്രധാനമന്ത്രി പദവും രാജിവെക്കുമെന്ന് അഹ്മദ് ദാവൂദ് ഒഗ്ലു പ്രഖ്യാപിച്ചത്.

Last Updated : May 24, 2016, 09:24 PM IST
ബിനാലി ഇല്‍ദിരിം തുര്‍ക്കിയുടെ പുതിയ  പ്രധാനമന്ത്രി

അങ്കാറ: പ്രസിഡണ്ട് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉറ്റ അനുയായിയും ഗതാഗതമന്ത്രിയുമായ ബിനാലി ഇല്‍ദിരിം തുര്‍ക്കിയുടെ പുതിയ പ്രധാനമന്ത്രിയാകും. തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ ഇന്നലെ അസാധാരണ സമ്മേളനം ചേര്‍ന്നു. ഈ മാസം ആദ്യമാണ് ഉര്‍ദുഗാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും പ്രധാനമന്ത്രി പദവും രാജിവെക്കുമെന്ന് അഹ്മദ് ദാവൂദ് ഒഗ്ലു പ്രഖ്യാപിച്ചത്.

ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വിദേശകാര്യ മന്ത്രിയായിരുന്ന ദാവൂദ് ഒഗ്ലു ഉര്‍ദുഗാന്‍ പ്രസിഡണ്ടായതോടെയാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരുടെയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുകയായിരുന്നു. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുവരും വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെയും പ്രസിഡണ്ടിന്റെയും അധികാര പരിധി നിശ്ചയിക്കപ്പെടാത്ത ഭരണഘടനയാണ് പ്രശ്‌നമെന്ന് എ.കെ.പി പാര്‍ലമെന്ററി ബ്ലോക്ക് തലവന്‍ നൂറുദ്ദീന്‍ കാനിക്ലി പറഞ്ഞു.

Trending News