പാമ്പുകളിലെ രാജാവായ രാജവെമ്പാലയെ പോലും ഭക്ഷണമാക്കുന്ന ഒരു പാമ്പുണ്ട്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. തെക്കനേഷ്യൻ രാജ്യങ്ങളിലും ,ഓസ്ട്രേലിയയിലും കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നായ ബ്ലൂ കോറല്‍ ആണ് ഈ ഭീകരൻ. തലയിലും വാലറ്റത്തും കടുത്ത ചുവപ്പ് നിറവും ദേഹം മുഴുവന്‍ നീല നിറവുമുള്ള വിഷ പാമ്പുകളാണിവ. ഇവയുടെ വിഷം വേദനസംഹാരിയായും ഉപയോഗിക്കാൻ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
അതിവേഗം ശരീരത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും എന്നതാണ് ഇവയുടെ വിഷത്തിന്‍റെ പ്രത്യേകത. ഈ പ്രത്യേകത മൂലമാണ് ഇവ വേദന സംഹാരിയായി ഉപയോഗിക്കാന്‍ സാധിക്കുന്നതും. മാരക വിഷം ആയത് മൂലം ‘കൊലയാളികളിലെ കൊലയാളി’യെന്നാണ് ബ്ലൂ കോറലുകൾ അറിയപ്പെടുന്നത്. കാരണം ഇവ പലപ്പോഴും ഭക്ഷണമാക്കുന്നത് വലുപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ്.
ALSO READ: Shocking News: രണ്ട് വയസുകാരനെ ജീവനോടെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്; ശേഷം ജീവനോടെ തിരിച്ചു തുപ്പി
ഏറ്റവും വലിയ വിഷ പാമ്പായ രാജവെമ്പാലയുടെ വിഷം പോലും ഇവക്ക് തെല്ലും എൽക്കില്ല. മനുഷ്യവാസമുള്ളിടത്ത് അധികം കാണപ്പെടാത്തയിനം പാമ്പാണ് ഇവ. 2 മീറ്റര്‍ വരെ നീളം വരുന്ന ഇവയുടെ വിഷഗ്രന്ഥിയുടെ നീളം ഏതാണ്ട് 60 സെന്‍റി മീറ്റര്‍ നീളം വരും ഇത്.അതായത് ശരീരത്തിന്‍റെ നാലിലൊന്ന് നീളം.
ഈ പാമ്പിന്‍റെ വിഷം സംബന്ധിച്ച വിശദാംശങ്ങള്‍ കുറച്ച് കാലം മുൻപ് വരെ ഏതാണ്ട് അജ്ഞാതമായിരുന്നു. ഓസ്ട്രേലിയയിലെ ഗവേഷകരാണ് ബ്ലൂ കോറലിന്‍റ വിഷത്തില്‍ നിന്ന് വേദന സംഹാരി ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയത്. കൊലയാളികളിലെ കൊലയാളി എന്ന വിശേഷണം ഉണ്ടെങ്കിലും മറ്റ് പല ജീവികളെയും പോലെ ഇവയുടെ നിലനിൽപും പരുങ്ങലിലാണ്. വനനശീകരണമാണ് ഇവയുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...