കാഠ്മണ്ഡു: നേപ്പാളിലെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് റിപ്പോർട്ട്. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് പറന്നുയർന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഒരു മണിക്കൂറിലേറെയായി വിമാനത്തിൽ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് ഇന്ത്യക്കാരുണ്ട് എന്നാണ് വിവരം.
രാവിലെ 9.55ന് പറന്നുയർന്ന താര എയറിന്റെ 9 എൻഎഇടി വിമാനമാണ് അപ്രത്യക്ഷമായത്. ടേക്ക് ഓഫ് ചെയ്ത ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരെ കൂടാതെ മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ടെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കിയുള്ളവർ നേപ്പാൾ സ്വദേശികളാണ്.
Nepal | The missing aircraft was hosting 4 Indian and 3 Japanese nationals. The remaining were Nepali citizens & the aircraft had 22 passengers including the crew: State Television
— ANI (@ANI) May 29, 2022
മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തിരച്ചിലിനായി നേപ്പാൾ ആർമി ഹെലികോപ്റ്ററും വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...