Pakistan Crisis: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സഹായഹസ്തവുമായി ചൈന

Financial Crisis In Pakistan: ആദ്യ ഗഡുവായ 500 മില്യൺ ഡോളർ പാക്ക് സെൻട്രൽ ബാങ്കിന് ലഭിച്ചതായി ദാർ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 12:26 PM IST
  • പാക്കിസ്ഥാന് സഹായഹസ്തവുമായി ചൈന
  • 1.3 ബില്യൺ ഡോളർ വായ്പയുടെ റോൾഓവർ ആണ് പാക്കിസ്ഥാനുവേണ്ടി ചൈന അനുവദിച്ചിരിക്കുന്നത്
Pakistan Crisis: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സഹായഹസ്തവുമായി ചൈന

ചൈന: പാക്കിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സഹായ ഹസ്തവുമായി ചൈന രംഗത്തെത്തിയിരിക്കുകയാണ്. 1.3 ബില്യൺ ഡോളർ വായ്പയുടെ റോൾഓവർ ആണ് പാക്കിസ്ഥാനുവേണ്ടി ഇൻഡസ്‌ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്  അനുവദിച്ചിരിക്കുന്നത്.  രാജ്യത്ത് കുറഞ്ഞുവരുന്ന വിദേശനാണ്യ ശേഖരം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പാക്ക് ധനമന്ത്രി ഇഷാഖ് ദാർ അറിയിച്ചു.

Also Read: Joe Biden: ജോ ബൈഡന് സ്കിൻ കാൻസർ; രോ​ഗം ബാധിച്ച ചർമ്മം നീക്കം ചെയ്തു, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

ഫണ്ട് വിതരണം ചെയ്യുന്നത് മൂന്ന് ഗഡുക്കളായാണ്.  ആദ്യ ഗഡുവായ 500 മില്യൺ ഡോളർ പാക്ക് സെൻട്രൽ ബാങ്കിന് ലഭിച്ചതായി ദാർ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുമെന്നും ജൂണിൽ അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന്റെ സാമ്പത്തിക വിടവ് നികത്താൻ 5 ബില്യൺ ഡോളർ വിദേശ ധനസഹായം ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Shani Uday 2023 : ശനി ഉദയത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!

പാകിസ്ഥാനിലേക്ക് കൂടുതൽ വിദേശ ധനസഹായം ഇസ്ലാമാബാദ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായി കരാറിൽ ഒപ്പുവെച്ചതിന് ശേഷം മാത്രമേ എത്തുകയുള്ളൂ. അത് അടുത്ത ആഴ്ചയോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കുറച്ചു നാളായി ഇറക്കുമതിക്ക് അനുസൃതമായി കയറ്റുമതി വര്‍ധിക്കാൻ സാധിക്കാത്തതിനാൽ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞുവരികയും അതിപ്പോള്‍ ഏകദേശം 300 കോടി ഡോളറായി ചുരുങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല നേരത്തെ നടത്തിയ ഇടപാടുകളനുസണ് കപ്പലുകളില്‍ എത്തിച്ചേര്‍ന്ന ചരക്കുകൾ അടങ്ങിയ കണ്ടെയിനറുകള്‍ പണം നല്‍കി ഏറ്റെടുക്കാത്തതിനാൽ പാക്കിസ്ഥാൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News