വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നെഞ്ചിൽ നിന്ന് ചർമ്മം നീക്കം ചെയ്തു. അത് ബേസൽ സെൽ കാർസിനോമ എന്ന ത്വക്ക് ക്യാൻസറാണെന്നും കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യൻ കെവിൻ ഒകോണർ പറഞ്ഞു. എല്ലാ കാൻസർ ടിഷ്യൂകളും വിജയകരമായി നീക്കം ചെയ്തുവെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ബൈഡൻ തന്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഡെർമറ്റോളജിക്കൽ നിരീക്ഷണം തുടരുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ വ്യക്തമാക്കി. എൺപതുകാരനായ ബൈഡൻ ആരോഗ്യവാനാണെന്ന് കഴിഞ്ഞ മാസം ശാരീരിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചിരുന്നു. നെഞ്ചിൽ നിന്ന് ഒരു ചെറിയ മുറിവ് നീക്കം ചെയ്തതായും ഇത് ബയോപ്സിക്ക് അയച്ചതായും ഡോക്ടർമാർ അന്ന് വ്യക്തമാക്കിയിരുന്നു.
ALSO READ: Covid-19: കൊറോണ വൈറസിന്റെ ഉത്ഭവം വുഹാൻ ലാബിൽ നിന്ന്; സ്ഥിരീകരിച്ച് എഫ്ബിഐ മേധാവി
ബേസൽ സെൽ കാർസിനോമ പടരുന്നില്ലെന്ന് കെവിൻ ഒകോണർ പറഞ്ഞു. 2024-ൽ രണ്ടാം പ്രസിഡൻഷ്യൽ ടേമിലേക്ക് മത്സരത്തിന് തയ്യാറെടുക്കുന്ന ബൈഡന്റെ ആരോഗ്യാവസ്ഥ ആരോഗ്യവിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബൈഡൻ ഇതിനകം തന്നെ ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ് ആണ്. ബൈഡൻ വീണ്ടും പാർട്ടിയുടെ സ്ഥാനാർത്ഥിയാകണമോ എന്നത് ഡെമോക്രാറ്റുകൾക്കിടയിൽ ചർച്ചയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...