യുദ്ധവേഷത്തില്‍ 12,000 സൈനികര്‍ അണിനിരന്ന ചൈനയുടെ കൂറ്റന്‍ പരേഡ്

 ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ചൈന സൈനിക പരേഡ് നടത്തി. യൂണിഫോമിനു പകരം യുദ്ധവേഷത്തിലാണു സൈനികര്‍ ഇറങ്ങിയതെന്നത് പരേഡിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. എ​​​ണ്ണം​​​കൊണ്ട് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​ന്യ​​​മാണ്‌ ചൈനയുടേത്.

Last Updated : Jul 31, 2017, 11:30 AM IST
യുദ്ധവേഷത്തില്‍ 12,000 സൈനികര്‍ അണിനിരന്ന ചൈനയുടെ കൂറ്റന്‍ പരേഡ്

 ബെയ്ജിങ്:  ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ചൈന സൈനിക പരേഡ് നടത്തി. യൂണിഫോമിനു പകരം യുദ്ധവേഷത്തിലാണു സൈനികര്‍ ഇറങ്ങിയതെന്നത് പരേഡിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. എ​​​ണ്ണം​​​കൊണ്ട് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​ന്യ​​​മാണ്‌ ചൈനയുടേത്.

12,000 സൈനികര്‍, പോര്‍വിമാനങ്ങള്‍, വിവിധ തരം യുദ്ധായുധങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണ് ചൈന ഈ കൂറ്റന്‍ പരേഡില്‍ അണിനിരത്തിയത്. ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ മിസൈലുകളും ഈ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

സൈനിക വേഷത്തിലാണ് പ്രസിഡന്റ് ഷി ചിന്‍പിങ് പരേഡിനെ അഭിസംബോധന ചെയ്യുവാന്‍ എത്തിയത്. എ​​​ല്ലാ ആ​​ക്ര​​മ​​ണ​​കാ​​രി​​ക​​ളെ​​യും ചെ​​​റു​​​ത്തു തോ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള ശക്തി ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​ത്തി​​​നു​​​ണ്ടെ​​​ന്ന് പ്ര​​​സിഡ​​​ന്‍റ് ഷി ​​​ചിന്‍പിങ് പ​​​ത്തു​​​മി​​​നി​​​ട്ടു നീ​​​ണ്ട തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. 

പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ തൊണ്ണൂറാം വാര്‍ഷികത്തില്‍ ആണ് ഈ വമ്പന്‍ പരേഡ് നടന്നത്‌. മാവോ സെതുങ്ങിന്‍റെ നേതൃത്വത്തില്‍ 1927 ഓഗസ്റ്റ് ഒന്നിനാണു പിഎല്‍എ സ്ഥാപിച്ചത്.   

സിക്കിം അതിര്‍ത്തിയിലെ ഡോ​​​ക​​​ലാ​​​യി​​​ൽ ഇന്ത്യ – ചൈന സം​​​ഘ​​​ർ​​​ഷം   നിലനില്‍ക്കുന്നതിനിടെയാണു ചൈനയുടെ ഈ ശക്തിപ്രകടനം. തങ്ങളുടെ സൈനികശേഷി ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ നടപടിയിലൂടെ ചൈന ലക്ഷ്യമിട്ടതെന്നു നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Trending News