China Covid Update : ചൈനയിൽ കോവിഡ് രോഗബാധയെ തുടർന്ന് 5 ദിവസത്തിനിടെ 13000 മരണം

China Covid Latest Update :  ജനുവരി 13 മുതൽ 19 വരെയുള്ള ദിവസങ്ങൾക്ക് ഇടയിലാണ് ചൈനയിലെ ആശുപത്രികളിൽ കോവിഡ് രോഗബാധയെ തുടർന്ന് 13000ത്തോളം പേർ മരണപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 02:04 PM IST
  • ജനുവരി 13 മുതൽ 19 വരെയുള്ള ദിവസങ്ങൾക്ക് ഇടയിലാണ് ചൈനയിലെ ആശുപത്രികളിൽ കോവിഡ് രോഗബാധയെ തുടർന്ന് 13000ത്തോളം പേർ മരണപ്പെട്ടത്.
  • കഴിഞ്ഞ ഒരു മാസത്തിനിടയിൽ 60000 ത്തിൽ കൂടുതൽ ആളുകൾ മരണപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .
    ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഈ വിവരം പുറത്തുവിട്ടത്.
China Covid Update : ചൈനയിൽ കോവിഡ് രോഗബാധയെ തുടർന്ന് 5 ദിവസത്തിനിടെ 13000 മരണം

ചൈനയിൽ കോവിഡ് രോഗബാധയെ തുടർന്ന് 5 ദിവസത്തിനിടയിൽ മാത്രം 13000 പേർ മരണം അടഞ്ഞുവെന്ന് റിപ്പോർട്ട്. ജനുവരി 13 മുതൽ 19 വരെയുള്ള ദിവസങ്ങൾക്ക് ഇടയിലാണ് ചൈനയിലെ ആശുപത്രികളിൽ കോവിഡ് രോഗബാധയെ തുടർന്ന് 13000ത്തോളം പേർ മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 60000 ത്തിൽ കൂടുതൽ ആളുകൾ മരണപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് . ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഈ വിവരം പുറത്തുവിട്ടത്.

2022 ഡിസംബർ ആദ്യ വാരത്തോടെ ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ടെസ്റ്റിങ് കുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ കോവിഡ് രോഗബാധ വീണ്ടും വർധിക്കാൻ ആരംഭിച്ചത്. കോവിഡ് രോഗബാധ വീണ്ടും പടർന്ന് പിടിച്ചതിനെ തുടർന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികളും ഉണ്ടായിരുന്നു. ചൈനയിൽ ആശുപത്രികളിൽ ഉണ്ടായ കോവിഡ് മരണങ്ങളുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വീടുകളിലോ, ക്ലിനിക്കുകളിലോ നടന്ന മരണങ്ങളുടെകണക്കുകൾ ഇനിയുംപുറത്തുവിട്ടിട്ടില്ല.

ALSO READ: രാജ്യത്തെ ആദ്യ ഇൻട്രാനാസൽ കോവിഡ് വാക്സിൻ ജനുവരി 26-ന് പുറത്തിറക്കും

അതേസമയം ഇന്ത്യയിൽ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ്-19 വാക്സിൻ iNCOVACC പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.  ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ആണ് പുതിയ വാക്സിൻ പുറത്തിറക്കുന്നത്. ശനിയാഴ്ച ന്യൂഡൽഹിയിൽ ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 26 നായിരിക്കും ഇത് ഔദ്യോഗികമായി പുറത്തിറക്കുന്നത്.ഇൻട്രാനാസൽ വാക്സിൻ ഒരു ഷോട്ടിന് 325 രൂപയ്ക്ക് സർക്കാരിനും 800 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും ലഭ്യമാകുമെന്ന് ഭാരത് ബയോടെക് ഡിസംബറിൽ അറിയിച്ചിരുന്നു. 

മൂക്കിലൂടെ നൽകുന്ന ഈ വാക്സിൻ CoWIN വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ്  വഴി നിങ്ങൾക്ക് ബുക്ക് ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാക്കും. മുമ്പ് കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡ് വാക്സിനേഷനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഭാരത് ബയോടെക് കൊവിഡ് നാസൽ വാക്സിൻ ബൂസ്റ്ററായി നൽകാം. ഇതിന് മറ്റ് പ്രശ്നങ്ങളിലെന്ന് കമ്പനി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News