ഗല്‍വാന്‍ സംഘര്‍ഷം;ചൈനയ്ക്ക് മറയ്ക്കാന്‍ ഒരുപാടുണ്ട്;സൈനികരുടെ സംസ്ക്കാര ചടങ്ങുകള്‍ക്കും നിയന്ത്രണം!

ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപെട്ടതില്‍ ചൈന ഒരുപാട് കാര്യങ്ങള്‍ മറച്ച് വെയ്ക്കുന്നു

Last Updated : Jul 14, 2020, 09:07 PM IST
ഗല്‍വാന്‍ സംഘര്‍ഷം;ചൈനയ്ക്ക് മറയ്ക്കാന്‍ ഒരുപാടുണ്ട്;സൈനികരുടെ സംസ്ക്കാര ചടങ്ങുകള്‍ക്കും നിയന്ത്രണം!

ന്യുയോര്‍ക്ക്:ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപെട്ടതില്‍ ചൈന ഒരുപാട് കാര്യങ്ങള്‍ മറച്ച് വെയ്ക്കുന്നു
എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം,

ഏറ്റുമുട്ടലില്‍ കൊല്ലപെട്ട ചൈനീസ് സൈനികരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന കാര്യത്തില്‍ ചൈന സൈനികരുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നു
എന്ന കാര്യം അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 15 ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ കൊല്ലപെട്ട സൈനികരുടെ വിവരം ഇന്ത്യ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

എന്നാല്‍ ചൈന ഇതുവരെ ഈ സംഘര്‍ഷത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല,
ഇന്ത്യ പുറത്ത് വിട്ട പ്രസ്ഥാവനയില്‍ ഇരുഭാഗത്തും ആള്‍ നാശം ഉണ്ടായി എന്ന് പറഞ്ഞിരുന്നു.അതേസമയം ചൈന ആള്‍നാശം സംബന്ധിച്ചുള്ള 
ഒരു കാര്യവും പുറത്ത് വിട്ടിട്ടില്ല,

Also Read:മോദി സർക്കാരിന്റെ ചൈനയോടുള്ള നിലപാടിൽ അഭിമാനം: ജോൺ കെന്നഡി

 

ചൈനീസ് ഭരണകൂടം സൈനികര്‍ മരിച്ച വിവരം മറച്ച് വെയ്ക്കുകയും സൈനികരുടെ കുടുംബങ്ങളോട് മോശമായി പെരുമാറുകയും ചെയ്യുന്നതായി 
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു,ചൈന അവരുടെ അബദ്ധം മറയ്ക്കുകയാണെന്ന വിലയിരുത്തലിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം.
ഏകദേശം 35 സൈനികര്‍ കൊല്ലപെട്ടു എന്നാണ് ചൈനയുടെ കാര്യത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിഗമനം.
അതേസമയം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ചൈന നല്‍കുന്ന 
വിശദീകരണം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ക്കാര ചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയെന്നാണ്.

നേരത്തെ ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചയില്‍ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപെട്ട കാര്യം ചൈന സ്ഥിരീകരിച്ചിരുന്നു.

അതേസമയം ചൈനീസ് ഭരണകൂടത്തിന്‍റെ നടപടിയില്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ രോഷത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Trending News