കൊറോണയുടെ രണ്ടാം വരവ്; ആശങ്കയോടെ ചൈന!

ചെറിയ ഇടവേളയ്ക്കു ശേഷം ചൈനയില്‍ വീണ്ടും കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്‌.

Last Updated : Apr 12, 2020, 02:53 PM IST
കൊറോണയുടെ രണ്ടാം വരവ്; ആശങ്കയോടെ ചൈന!

ബീജിങ്:ചെറിയ ഇടവേളയ്ക്കു ശേഷം ചൈനയില്‍ വീണ്ടും കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്‌.

കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ 99 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചതില്‍ 63 പേരില്‍ 
രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.അത് കൊണ്ട് തന്നെ കൊറോണയുടെ രണ്ടാം വരവാണോ ഇതെന്ന 
ആശങ്കയിലാണ് ചൈന.ഈ സ്ഥിരീകരിക്കപെട്ട 99 കേസുകളില്‍ 97 എണ്ണവും മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് സ്ഥിരീകരിച്ചത്.ചൈനയ്ക്ക് പുറത്ത് നിന്ന് 
എത്തിയവരില്‍ നിന്ന് 1280 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്.ഇതില്‍ 481 പേര്‍ രോഗമുക്തരായി.

നിലവില്‍ ചികിത്സയിലുള്ള 799 പേരില്‍ 36 പേരുടെ നില ഗുരുതരമാണ്.

Also Read: ലോകം ചൈനയില്‍ തുടങ്ങിയ കൊറോണയോട് പൊരുതുന്നു;ചൈന കൊയ്യുന്നത് കോടികള്‍!

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഉണ്ട്.ഇങ്ങനെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് 
കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പകരുന്നത് ചൈനയെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്.

വുഹാനില്‍ നിന്ന് ലോകമാകെ വ്യാപിച്ച കൊറോണ വൈറസ്‌ ലോകമാകെ വലിയ നാശം വിതയ്ക്കുകയാണ്.
കൊറോണ വൈറസിന്റെ സമൂഹ വ്യാപന സമയത്ത് ചൈനയില്‍ 3339 പേരാണ് മരിച്ചത്.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന വുഹാന്‍റെ പുറത്തേക്ക് കൊറോണ വ്യപിക്കാതെ പ്രതിരോധിച്ചു.
എന്നാല്‍ ഇപ്പോള്‍ വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് കൊറോണയുടെ രണ്ടാം വരവാണോ എന്ന് ചൈന ഭയപെടുന്നു.

Trending News