ലണ്ടന്‍;കോവിഡ് 19 ബാധിതനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
പത്ത് ദിവസം മുന്‍പ് കോവിഡ് 19 ബാധിതനായ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആശുപത്രിയിലേക്കാണ് മാറ്റിയത്.
അതേസമയം ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും
ബ്രിട്ടിഷ് ആരോഗ്യ വകുപ്പ് പറയുന്നു.ഇത് സാധാരണ നടപടി ക്രമം മാത്രമാണെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കൊറോണ വൈറസ് (കോവിഡ്19)
സ്ഥിരീകരിച്ച അന്ന് തന്നെ രോഗമുണ്ടെന്ന് കണ്ടെത്തിയ ബ്രിട്ടിഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹന്നോക്കിന്റെ നില തൃപ്തികരമാണ്.അദ്ധേഹം സാധാരണ നിലയിലേക്ക്
മടങ്ങിവരുന്നതായാണ് വിവരം.
Also Read:ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ
ബ്രിട്ടണില്‍ കൊറോണ വൈറസ് ബാധിച്ചവരെ ഗുരുതരമായ ശ്വാസ തടസം,കഫത്തില്‍ രക്തത്തിന്‍റെ സാന്നിദ്ധ്യം,മുഖമോ ചുണ്ടുകളോ നീലനിറമാവുക,
മൂത്രം തീരെ പോകാത്ത അവസ്ഥ, എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലാണ് ആശുപത്രിയിലേക്ക് മാറ്റുക, സാധാരണ പരിശോധനകള്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍
തന്നെ നടത്തുന്നതിനുള്ള സൗകര്യം പ്രധാനമന്ത്രിയുടെ വീട്ടില്‍ തന്നെയുണ്ട്.അത് കൊണ്ട് തന്നെ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്
അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ സംശയം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനും കാരണമായിട്ടുണ്ട്.