Corona: റെക്കോർഡിട്ട് അമേരിക്ക; 24 മണിക്കൂറിനിടയിൽ മരിച്ചത് 2228 പേർ

  വുഹാനിലെ കോറോണ വൈറസ് ലോകരാജ്യങ്ങളിൽ താണ്ഡവം ആടുന്നത് തുടരുകയാണ്.  ഏറ്റവും കൂടുതൽ ആളുകളിൽ കോറോണ ബാധിച്ചതും ജീവഹാനി സംഭവിച്ചിരിക്കുന്നതും അമേരിക്കയിലാണ്. 

Last Updated : Apr 16, 2020, 07:00 AM IST
Corona: റെക്കോർഡിട്ട് അമേരിക്ക; 24 മണിക്കൂറിനിടയിൽ മരിച്ചത് 2228 പേർ

ന്യുയോർക്ക്:  വുഹാനിലെ കോറോണ വൈറസ് ലോകരാജ്യങ്ങളിൽ താണ്ഡവം ആടുന്നത് തുടരുകയാണ്.  ഏറ്റവും കൂടുതൽ ആളുകളിൽ കോറോണ ബാധിച്ചതും ജീവഹാനി സംഭവിച്ചിരിക്കുന്നതും അമേരിക്കയിലാണ്. 

24 മണിക്കൂറിനിടയിൽ അമേരിക്കയിൽ പൊലിഞ്ഞത് 2228 പേരുടെ ജീവൻ.  ഇതോടെ മരണനിരക്കിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് അമേരിക്ക.  മൊത്തം ജീവഹാനി സംഭവിച്ചവരുടെ എണ്ണം  ഇതോടെ 28,300 കവിഞ്ഞു. 

Also read: കൊറോണ വൈറസ് പകര്‍ത്താനുള്ള കഴിവ് ഇന്ത്യന്‍ വവ്വാലുകള്‍ക്ക് ഇല്ല: ICMR

കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് അമേരിക്കയിൽ കോറോണ ബാധിതരുടെ എണ്ണം 6 ലക്ഷം  കവിഞ്ഞു. മറ്റു രാജ്യങ്ങളേക്കാൾ മൂന്നിരട്ടിയാണ് അമേരിക്കയിലെ രോഗബാധിതരെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇങ്ങനെയാണ് പോകുന്നതെങ്കിൽ അമേരിക്കയിൽ കോറോണ ബാധിച്ച് ഒരു ദിവസം 3778 പേരുടെ മരണം കൂടി സംഭവിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.  

എന്തായാലും ഇനി എത്രപേരുടെ ജീവനാണ് അമരിക്കയിൽ കോറോണ മഹാമാരി എടുക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.  

Trending News