Marijuana Seized: തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

Marijuana seized chavakkad: 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ.

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 08:32 PM IST
  • മാരുതി സ്വിഫ്റ്റ് കാറിന്റെ സ്പീക്കർ ബോക്സിനുള്ളിലും വിവിധ രഹസ്യ അറകളിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്
  • യുവാക്കളെ കേന്ദ്രീകരിച്ചുള്ള രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്
Marijuana Seized: തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

തൃശൂർ: ചാവക്കാട് വൻ മയക്കുമരുന്ന് വേട്ട 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി 4 യുവാക്കൾ പിടിയിൽ. ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ.

ചാവക്കാട് ചിന്നക്കൽ വീട്ടിൽ ഷാഫി (37) ചാവക്കാട് കളപ്പുരയ്ക്കൽ വീട്ടിൽ അക്ബർ (38) ചാവക്കാട് വലിയകത്ത് വീട്ടിൽ നിയാസ് (31) ചാവക്കാട് രായമരയ്ക്കാർ വീട്ടിൽ അബ്ദുൽ റഹ്മാൻ (36) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.എം പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ALSO READ: തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം

എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ സിജുമോൻ, മധ്യമേഖല എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്‌പെക്ടർ എ.ബി പ്രസാദ്, തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

മാരുതി സ്വിഫ്റ്റ് കാറിന്റെ സ്പീക്കർ ബോക്സിനുള്ളിലും വിവിധ രഹസ്യ അറകളിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മേഖലയിൽ യുവാക്കളെ കേന്ദ്രീകരിച്ചുള്ള രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം പ്രവീൺ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News