ലിത്വാനിയ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഭാര്യയെ ശൌചാലയത്തില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്.
സംഭവം നടന്നത് ലിത്വാനയിലാണ്. വിദേശത്തു നിന്നും വന്ന തന്‍റെ സുഹൃത്തിനെ കണ്ട് താന്‍ സംസാരിച്ചിരുന്നുവെന്നും അതിനാല്‍ തനിക്കും കൊറോണ പിടിപെടാന്‍ സാധ്യത ഉണ്ടെന്നും യുവതി തന്‍റെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു.
Also read: കൊറോണ: ഹസ്തദാനം ഒഴിവാക്കി നമസ്തേ സ്വീകരിക്കൂ -നെതന്യാഹു
ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ ശൌചാലയത്തില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‍ പൊലീസ് എത്തുകയും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ആശുപത്രിയില്‍ എത്തിച്ച യുവതിയെ പരിശോധിക്കുകയും കൊറോണ ബാധ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഇതുവരെയായി ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്ക് രോഗബാധയെ തുടര്‍ന്ന്‍ ചികിത്സ നടക്കുകയാണ്.