കൊറോണ: ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍; ചൈനയെ മറികടക്കാന്‍ സാധ്യത!

ഇന്നലെ മാത്രം 475 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധമൂലം മരണമടഞ്ഞത്.  

Last Updated : Mar 19, 2020, 11:28 AM IST
കൊറോണ: ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍; ചൈനയെ മറികടക്കാന്‍ സാധ്യത!

മിലാന്‍: ചൈനയിലെ വുഹാനില്‍ നിന്നും വന്ന കൊറോണ ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. ചൈനയ്ക്ക് ശേഷം കൊറോണ പിടികൂടിയിരിക്കുന്നത് ഇറ്റലിയെയാണ്.

ഇന്നലെ മാത്രം 475 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധമൂലം മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 2978 കവിഞ്ഞു. കണക്കുകളനുസരിച്ച് ഒരു ദിവസംകൂടി കഴിഞ്ഞാല്‍ മരണനിരക്കില്‍ ഇറ്റലി ചൈനയെ കടത്തിവെട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

Also read: ആന്റി കൊറോണ ജൂസ്; വിദേശി കസ്റ്റഡിയില്‍

ഇറ്റലിയില്‍ ഇന്നലെ 4207 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയായി 35,713 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 2257 പേര്‍ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

Also read: ഇറാനിലെ 250 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ആദ്യം വെറും മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം ആളുകളെ വൈറസ് പിടികൂടിയത്.  ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം 3237 പേരാണ് മരിച്ചത്. മൊത്തം 80, 894 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Trending News