മനുഷ്യന്റെ ചുണ്ടും പല്ലും.... മലേഷ്യയില്‍ നിന്നും അപൂര്‍വമായ ഒരു മത്സ്യം!!

2020 -ഒരു വിചിത്ര വര്‍ഷമായി ഇതുവരെ നിങ്ങള്‍ക്ക് തോന്നിയില്ലെങ്കില്‍ ഇതൊന്ന് വായിച്ചോളൂ...

Last Updated : Jul 24, 2020, 08:22 PM IST
  • 'ട്രിഗര്‍ഫിഷ്‌' എന്ന മത്സ്യമാണ് ഇതെന്ന് ആളുകള്‍ക്ക് മനസിലായി. 40 തരത്തിലുള്ള ട്രിഗര്‍ ഫിഷുകള്‍ ലോകത്തുണ്ടെന്നാണ്‌ നാഷണല്‍ ജിയോഗ്രാഫിക് വ്യക്തമാക്കുന്നത്.
മനുഷ്യന്റെ ചുണ്ടും പല്ലും.... മലേഷ്യയില്‍ നിന്നും അപൂര്‍വമായ ഒരു മത്സ്യം!!

2020 -ഒരു വിചിത്ര വര്‍ഷമായി ഇതുവരെ നിങ്ങള്‍ക്ക് തോന്നിയില്ലെങ്കില്‍ ഇതൊന്ന് വായിച്ചോളൂ...

മനുഷ്യന്‍റേതിന് സമാനമായ ചുണ്ടുകളും പല്ലുകളുമുള്ള ഒരു മത്സ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ട്വിറ്റര്‍ ഉപഭോക്താവായ @raff_nasir ആണ് വിചിത്രമായ മീനിന്‍റെ ചിത്രം പങ്കുവച്ചത്. 'ഈ മീനിന്റെ ചുണ്ടുകള്‍ എന്റെ ചുണ്ടുകളെക്കാള്‍ വശ്യതയാര്‍ന്നതാണ്' -എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

ആയിരത്തിലധികം പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍, 'ട്രിഗര്‍ഫിഷ്‌' എന്ന മത്സ്യമാണ് ഇതെന്ന് ആളുകള്‍ക്ക് മനസിലായി. 40 തരത്തിലുള്ള ട്രിഗര്‍ ഫിഷുകള്‍ ലോകത്തുണ്ടെന്നാണ്‌ നാഷണല്‍ ജിയോഗ്രാഫിക് വ്യക്തമാക്കുന്നത്. 

നിങ്ങളൊരു പൂച്ച പ്രേമിയാണോ? ഇതാ നിങ്ങള്‍ക്കായി ഒരു ഡേറ്റിംഗ് ആപ്!!

സ്ടോണ്‍ ട്രിഗര്‍ഫിഷാണ് ഇതില്‍ ഏറ്റവും വലുത്.കിഴക്കന്‍ പസഫിക്കില്‍ കണ്ടുവരുന്ന  സ്ടോണ്‍ ട്രിഗര്‍ഫിഷുകള്‍ക്ക് 3.3 അടിയാണ് നീളം. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് പറയുന്നത് ഇതൊരു ബ്ലാക്ക്പാച്ച് ട്രിഗർ ഫിഷ് ആകാമെന്നാണ്. എന്താണെങ്കിലും മീനിന്റെ ഈ ചിത്രങ്ങള്‍ നിരവധി പേരാണ് ഏറ്റെടുത്തത്.

Trending News