വാഷിംഗ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ (Michelle Obama) ...
മറ്റുള്ളവരോട് യാതൊരു സഹാനഭൂതിയും കാണിക്കാത്ത നേതാവ്, അമേരിക്കയ്ക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മോശപ്പെട്ട പ്രസിഡന്റാണ് ട്രംപ് (Donald Trump) എന്നും മിഷേൽ പറഞ്ഞു. യുഎസ് ഡെമോക്രാറ്റിക് കൺവെൻഷനെ അഭിസംബോധന ചെയ്യവേ ആയിരുന്നു മിഷേല്‍ ഒബാമയുടെ ഈ രൂക്ഷ വിമര്‍ശനം.
'ഒരു മികച്ച നേതൃത്വത്തിനോ സമാശ്വാസത്തിനോ സ്ഥിരതയ്ക്കോ വേണ്ടി ജനം വൈറ്റ് ഹൗസിലേക്ക് ഉറ്റു നോക്കുമ്പോൾ അവിടെ കാണാൻ സാധിക്കുന്നത് അരാജകത്വവും വിഭജനവും സഹാനുഭൂതിയുടെ അഭാവവുമാണ്. വ്യക്തവും സത്യസന്ധവുമായി പറഞ്ഞാൽ അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്‍റ് ആണ് ഡൊണാൾഡ് ട്രംപ്', മിഷേൽ പറഞ്ഞു.
Also read: ഇന്ത്യ ആഗോള ശക്തി, സുഹൃദ് രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് അമേരിക്ക
ഈ തിരഞ്ഞെടുപ്പിൽ മാറ്റം സംഭവിച്ചില്ലേങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മിഷേൽ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ സൂചകമായി വോട്ട് ചെയ്യാതിരിക്കാനോ വിജയസാധ്യത ഇല്ലാത്ത സ്ഥാനാർത്ഥികൾക്ക് വേണ്ടി സമയമൊ വോട്ടോ ചെലവഴിക്കാനുള്ള സമയമല്ലിത്. 2008 ലും 2012ലും ചെയ്തതുപോലെ വോട്ട് ചെയ്യണം. അതേ തോതിലുള്ള അഭിനിവേശവും പ്രത്യാശയും ജനങ്ങൾ പ്രകടിപ്പിക്കണം, മിഷേൽ പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച മിഷേല്‍, അദ്ദേഹത്തിന് വേണ്ടി പരമാവധി ജനങ്ങളും വോട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.
തനിക്ക് ജോയെ അറിയാം. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷപ്പെടുത്താനും ഒരു മഹാമാരിയെ എങ്ങനെ നേരിടണമെന്നും നമ്മുടെ രാജ്യത്തെ എങ്ങനെയാണ് നയിക്കേണ്ടതെന്നും അദ്ദേഹത്തിന് അറിയാം. അദ്ദേഹം ജനങ്ങളെ കേൾക്കാൻ സന്നദ്ധനായ വ്യക്തിയാണ്. അദ്ദേഹം ശാസ്ത്രത്തെ വിശ്വസിക്കുകയും സത്യം പറയുകയും ചെയ്യുന്ന ആളാണ്. മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാനും ഒരു ടീമിനെ നല്ല രീതിയിൽ നയിക്കുവാനും അദ്ദേഹത്തിന് സാധിക്കും, മിഷേൽ പറഞ്ഞു.