ചൈനയുടെ അടുത്ത നീക്കം സൈബർ ആക്രമണം, ഒളിയാക്രമണം പതിവ് രീതി!!!

 രാജ്യത്തെ മിക്ക പ്രവർത്തന മേഖലകളെയും സ്തംഭിപ്പിക്കാൻ സൈബർ ആക്രമണങ്ങൾക്കു കഴിയും. ആണവ കേന്ദ്രങ്ങൾ, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകൾ, പ്രതിരോധ സേനകൾ, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാകാം.

Last Updated : Jun 21, 2020, 10:19 AM IST
ചൈനയുടെ അടുത്ത നീക്കം സൈബർ ആക്രമണം, ഒളിയാക്രമണം പതിവ് രീതി!!!

ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുമ്പോള്‍ ഇന്ത്യയ്ക്ക് നേരെ സെബര്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് ചൈന. സൈബര്‍ ആക്രമണ സാധ്യതയെക്കുറിച്ച്  സൈ ഫേര്‍മ എന്ന സ്ഥാപനം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

ശത്രു രാജ്യങ്ങൾക്കെതിരെ ചൈന പലപ്പോഴും സൈബർ ആക്രമണം നടത്തിയ ചരിത്രമാണ് ചൈനയുടേത്. നമ്മുടെ കരസേന കഴിഞ്ഞ വർഷം 23 തവണ സൈബർ ആക്രമണത്തിനു വിധേയമായെന്നു കേന്ദ്രസർക്കാർ തന്നെ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേയും ചൈന(China) പലപ്പോഴായി സൈബര്‍ ആക്രമണം നടത്തിയിരുന്നു. 

Also Read: ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി;അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ നിലപാടാണ് ചൈനയുടേത്!

കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റർനെറ്റുമായി കണക്ടു ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിൽ അല്ലെങ്കിൽ ഒരു നെറ്റ്‌വർക്കിൽ തള്ളിക്കയറ്റം സൃഷ്ടിച്ച് വൈബ്സൈറ്റുകൾ തകർക്കുന്ന ഒരുതരം സൈബർ ആക്രമണമാണ് ഡിഡിഒഎസ് അറ്റാക്ക്. ഇന്ത്യയുടെ സർക്കാർ വെബ്സൈറ്റുകൾ, എടിഎം ഉൾപ്പെടുന്ന ബാങ്ക് സർവീസുകൾ എന്നിവയാണ് ചൈന ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.

ഇന്ത്യയിൽ ഇപ്പോഴും ദേശീയതലത്തിൽ സൈബർ അതോറിറ്റി ഇല്ല. ഇൻഫർമേഷൻ ടെക്നോളജി നിയമ പ്രകാരമാണു സൈബർ ആക്രമണ കേസുകൾ നേരിടുന്നത്. 2013ൽ രൂപം നൽകിയ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണു സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതികൾ നോക്കുന്നത്. പ്രതിരോധസേനകൾക്കു മാത്രമായി ഡിഫൻസ് സൈബർ ഏജൻസിക്കു രൂപം നൽകാൻ തീരുമാനിച്ചുവെങ്കിലും നടപ്പായില്ല.

Also Read: ഇന്ത്യ-ചൈന സംഘര്‍ഷം;തായ്‌വാനും ഹോങ്കോങ്ങും നിര്‍ണ്ണായകം;ഡോവലിനോട് കളത്തിലിറങ്ങാന്‍ മോദി!

ആധുനിക യുദ്ധമുറകളുടെ ഭാഗമായി മാറിയിരിക്കുന്നു സൈബർ ആക്രമണങ്ങൾ. രാജ്യത്തെ മിക്ക പ്രവർത്തന മേഖലകളെയും സ്തംഭിപ്പിക്കാൻ സൈബർ ആക്രമണങ്ങൾക്കു കഴിയും. ആണവ കേന്ദ്രങ്ങൾ, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകൾ, പ്രതിരോധ സേനകൾ, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാകാം.

ചൈന കഴിഞ്ഞ മാസം തയ്‌വാനെതിരെയും സൈബർ ആക്രമണം നടത്തിയിരുന്നു. തയ്‌വാനിൽ പ്രസിഡന്റിന്റെ ഓഫിസ് പൂർണമായി ഹാക്ക് ചെയ്തു. സർക്കാരിന്റെ ചില രഹസ്യരേഖകൾ മാധ്യമങ്ങൾക്ക് എത്തിക്കാനായിരുന്നു ഇത്. കഴിഞ്ഞ മാസം യുഎസിൽ കോവിഡ് വാക്സിൻ ഗവേഷണ കേന്ദ്രത്തിലെ എല്ലാ രേഖകളും ചോർത്താൻ ശ്രമിച്ചു.

Trending News