Ever Given Ship: എവർ ​ഗിവൺ കപ്പൽ സൂയസ് കനാൽ കടന്നു

ഈജിപ്തിൽ നടന്ന ഉടമ്പടി ചർച്ചകൾക്ക് ശേഷമാണ് കപ്പലിനെ വിട്ടയച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 11:07 PM IST
  • ഏഴ് ദിവസത്തോളമാണ് എവർ ​ഗിവൺ കപ്പൽ കുടുങ്ങിപ്പോയതിനെ തുടർന്ന് സൂയസ് കനാലിൽ ​ഗതാ​ഗതം മുടങ്ങിയത്
  • കഴിഞ്ഞ മൂന്ന് മാസമായി കപ്പലിനെ ഈജിപ്ത് പിടിച്ചുവച്ചു
  • 550 മില്യൺ നഷ്ടപരിഹാരമാണ് ഈജിപ്ത് ആവശ്യപ്പെട്ടത്
  • എന്നാൽ കപ്പൽ വിട്ടുകൊടുത്തത് കമ്പനി എത്ര തുക കെട്ടിവച്ചതിന് ശേഷമാണെന്ന് വ്യക്തമായിട്ടില്ല
Ever Given Ship: എവർ ​ഗിവൺ കപ്പൽ സൂയസ് കനാൽ കടന്നു

കെയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർ ​ഗിവൺ (Ever Given) കപ്പൽ മെഡിറ്ററേനിയൻ കടലിലേക്ക് യാത്ര തിരിച്ചു. ഈജിപ്തിന്റെ നടപടിക്രമങ്ങൾക്ക് ശേഷം കപ്പലിനെ വിട്ടയച്ചു. ഈജിപ്തിൽ നടന്ന ഉടമ്പടി ചർച്ചകൾക്ക് (Treaty) ശേഷമാണ് കപ്പലിനെ വിട്ടയച്ചത്.

ഏഴ് ദിവസത്തോളമാണ് എവർ ​ഗിവൺ കപ്പൽ കുടുങ്ങിപ്പോയതിനെ തുടർന്ന് സൂയസ് കനാലിൽ ​ഗതാ​ഗതം മുടങ്ങിയത്. കഴിഞ്ഞ മൂന്ന് മാസമായി കപ്പലിനെ ഈജിപ്ത് പിടിച്ചുവച്ചു. 550 മില്യൺ നഷ്ടപരിഹാരമാണ് (Compensation) ഈജിപ്ത് ആവശ്യപ്പെട്ടത്. എന്നാൽ കപ്പൽ വിട്ടുകൊടുത്തത് കമ്പനി എത്ര തുക കെട്ടിവച്ചതിന് ശേഷമാണെന്ന് വ്യക്തമായിട്ടില്ല.

ALSO READ: Suez Canal block: പരിഹരിക്കാൻ ഇന്ത്യ മുൻക്കൈ എടുക്കുന്നു,പ്രത്യേക തീരുമാനങ്ങൾ

 കഴിഞ്ഞ മാർച്ചിലാണ് ജാപ്പനീസ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ള കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയത്. എവർ ​ഗിവൺ എന്ന കൂറ്റൻ കപ്പൽ കനാലിൽ കുടുങ്ങിയതോടെ സൂയസ് കനാൽ വഴിയുള്ള ചരക്ക് നീക്കം പൂർണമായും നിലച്ചു. നിരവധി കപ്പലുകളുടെ യാത്ര മുടങ്ങി.

യൂറോപ്പിനെയും ഏഷ്യയെയും മറ്റ് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിൽ (Suez Canal) ഏഴ് ദിവസത്തോളം കപ്പൽ കുടുങ്ങിയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂയസ് കനാൽ അതോറിറ്റി എവർ ​ഗിവൺ കപ്പലിനെ പിടിച്ച് വയ്ക്കുകയായിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വിട്ടയച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News