Suez Canal issue: കപ്പൽ കുടുങ്ങിയതിന് ഒരു ബില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം ചോദിച്ച്‌ ഈജിപ്ത്.

ഒരാഴ്ചയാണ് സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Apr 1, 2021, 05:38 PM IST
  • മാര്‍ച്ച്‌ 23 നാണ് 400 മീറ്റര്‍ നീളമുള്ള എവര്‍ഗിവണ്‍ കപ്പല്‍ കനാലില്‍ കുടുങ്ങിയത്
  • ഒരാഴ്ചയാണ് സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയത്.
  • 3.5 ബില്ല്യന്‍ ഡോളറിന്റെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്.
  • ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പ്രതിസന്ധി പരിഹരിക്കാനായി ഇടപെട്ടിരുന്നു.
Suez Canal issue: കപ്പൽ കുടുങ്ങിയതിന് ഒരു ബില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം ചോദിച്ച്‌ ഈജിപ്ത്.

കെയ്‌റോ: സൂയസ് കനാലിൽ (Suez Canal) കപ്പൽ കുടുങ്ങി വാണിജ്യ പാത ബ്ലോക്കായ സംഭവത്തിൽ ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇൌജിപ്ത്.തായ്ലവാൻ കമ്പനിയായ എവർഗിവൺ മറൈൻ കോർപ്പറ്റേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എവർഗിവൺ എന്ന കപ്പലാണ് സൂയസ് കനാലിലെ മണൽ തിട്ടകളിൽ കുടുങ്ങിയത്.

ഇതേ തുടർന്ന്  ഒരാഴ്ചയാണ് സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയത്. ഇതിൽ മാത്രം സൂയസ് കനാല്‍ അതോറിറ്റിക് കോടി കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കനാലിന് കപ്പല്‍ വരുത്തിയ നാശനഷ്ടവും രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിലവായ തുകയും നഷ്ടമായ ട്രാന്‍സിറ്റ് ഫീയും ഉള്‍പ്പെടുന്നതാണ് ഈജിപ്ത് (Egypt) ആവശ്യപ്പെട്ട നഷ്ടപരിഹാര തുക. 

ALSO READ: Suez Canal issue: പ്രതിസന്ധി പതിയെ നീങ്ങുന്നുവെന്ന് സൂചന എവർഗ്രീന് സമീപം മണ്ണുമാറ്റം പൂർത്തിയാകുന്നു

വിഷയം ഗുരുതരമാണെന്നും കനാല്‍ അതോറിറ്റിയുടെ വിശ്വാസ്യത തന്നെ ബാധിച്ച പ്രശ്‌നമാണ് ഇതെന്നും സൂയസ് കനാല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഒസാമ റാബി പറഞ്ഞു. എന്നാല്‍ ആരില്‍ നിന്നാണ് കനാല്‍ അതോറിറ്റി നഷ്ടപരിഹാരം വാങ്ങുക എന്ന വ്യക്തമാക്കിട്ടില്ല.

ALSO READSuez Canal block: പരിഹരിക്കാൻ ഇന്ത്യ മുൻക്കൈ എടുക്കുന്നു,പ്രത്യേക തീരുമാനങ്ങൾ

മാര്‍ച്ച്‌ 23 നാണ് 400 മീറ്റര്‍ നീളമുള്ള എവര്‍ഗിവണ്‍ കപ്പല്‍ (Evergiven Ship) കനാലില്‍ കുടുങ്ങിയത്. തിങ്കളാഴ്ച മണൽ തിട്ടകളിടിച്ചും മണൽ മാറ്റിയും കപ്പല്‍ ചലിപ്പിച്ചതോടെയാണ് വീണ്ടും കനാലിലൂടെയുള്ള ഗതാഗതം സാധ്യമായത്. 3.5 ബില്ല്യന്‍ ഡോളറിന്റെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പ്രതിസന്ധി പരിഹരിക്കാനായി ഇടപെട്ടിരുന്നു. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News