ഫ്ലോറിഡ: യു.എസ് ടാലൻറ് ഷോയായ ദി വോയ്സിലൂടെ ലോക ശ്രദ്ധ നേടിയ അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. ഫ്ളോറിഡയില്‍ നടന്ന സ്റ്റേജ്പരിപാടിക്കിടെയാണ് അജ്ഞാതൻ ഗായികയെ വെടിവെച്ച് കൊന്നത്. ഉടന്‍ തന്നെ ക്രിസ്റ്റീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഇന്നലെ പ്രാദേശിക സമയം 10.30ഓടെയായിരുന്നു സംഭവം.
ഒര്ലന്ഡോയില് ദി പ്ലാസ ലൈവില്‍ ബിഫോര്‍ യു എക്സിറ്റ് എന്ന ബാന്‍ഡിനൊപ്പം പരിപാടി അവതരിപ്പിച്ചശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെയാണ് ക്രിസ്റ്റീനയ്ക്ക് വെടിയേറ്റത്. ഗായികയെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു.സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആയുധധാരിയെ ക്രിസ്റ്റീനയുടെ സഹോദരന് തടയാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.