ഔദ്യോഗികമായി ട്വിറ്റർ ഉപേക്ഷിച്ച് ഫ്രീഡം മൂവ്‌മെന്റ് പാര്‍ട്ടി; നീക്കം വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളും വ‍ർധിക്കുന്നതിനാൽ

ഏറ്റവുമൊടുവിൽ ഒരു രാഷ്ട്രീയ പാര്‍ട്ടി  ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്  ട്വിറ്റർ ഉപേക്ഷിക്കുന്നുവെന്ന്. 

Written by - പ്രമദാ മുരളി എം.എൽ | Last Updated : Nov 27, 2022, 12:26 PM IST
  • ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ചതുമൊക്കെ വലിയ വിവാദങ്ങളായിരുന്നു
  • യഥാർഥത്തിൽ മസ്ക് എന്താണ് ട്വിറ്ററിൽ കാണിച്ച്കൂട്ടുന്നത്
ഔദ്യോഗികമായി ട്വിറ്റർ ഉപേക്ഷിച്ച് ഫ്രീഡം മൂവ്‌മെന്റ് പാര്‍ട്ടി; നീക്കം വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളും വ‍ർധിക്കുന്നതിനാൽ

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ആരംഭിച്ച പ്രശ്നങ്ങൾക്ക് ഇതുവരെയും അയവ് വന്നിട്ടില്ല. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും ബ്ലൂ ടിക്ക് വെരിഫിക്കേഷന് പണം ഈടാക്കിയതും എന്തിനേറെ പറയുന്നു ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ചതുമൊക്കെ വലിയ വിവാദങ്ങളായിരുന്നു.. ഏറ്റെടുക്കലിന് ശേഷം മസ്ക് കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ മസ്കിന് തന്നെ തിരിച്ചടി ആയതും നമ്മൾ കണ്ടതാണ്. ഒരുഘട്ടത്തിൽ ട്വിറ്റർ എന്ന സമൂഹമാധ്യമത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടു.ട്വിറ്റർ ഉപയോഗിക്കുന്നവർ ഇതിൽ ആശങ്കയും അറിയിച്ചിരുന്നു.ഈ പശ്ചാത്തലത്തിൽ പലരും ട്വിറ്റർ എന്ന പ്ലാറ്റ്ഫോം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

ഏറ്റവുമൊടുവിൽ ഒരു രാഷ്ട്രീയ പാര്‍ട്ടി  ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്  ട്വിറ്റർ ഉപേക്ഷിക്കുന്നുവെന്ന്. സ്ലോവേനിയ ഭരിക്കുന്ന ഫ്രീഡം മൂവ്‌മെന്റ് പാര്‍ട്ടിയാണ് തങ്ങള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയാണെന്ന് അറിയിച്ചത്.വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളും വർധിക്കുന്നുവെന്ന്  കാണിച്ചാണ് പാര്‍ട്ടിയുടെ ഈ നീക്കം. മസ്കിന്റെ ചില നടപടികളാണ് ഇത്തരം വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളും വർധിക്കാൻ കാരണമായതെന്നാണ് ഫ്രീഡം മൂവ്‌മെന്റ് പാര്‍ട്ടി പറയുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്  പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു. ഈ ദിവസങ്ങളിലാണ് ജനങ്ങളോട് സംവദിക്കുന്നതിന് ട്വിറ്റര്‍ അനിവാര്യമല്ലെന്ന് മനസിലായതെന്ന് പാർട്ടി പ്രസ്താവനയിൽ പറയുന്നു.ഫ്രീഡം മൂവ്‌മെന്റ് പാര്‍ട്ടിയുടെ പ്രധാന നേതാവായ റോബര്‍ട്ട് ഗോലോബ് പ്രധാനമന്ത്രി പദം ഏറ്റെടുത്തപ്പോൾ രാഷ്ട്രീയത്തില്‍ മര്യാദകളും മെച്ചപ്പെട്ട രീതികളും തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനത്തിന്റെ ഭാഗം കൂടിയാണ് ട്വിറ്റര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം.

യഥാർഥത്തിൽ മസ്ക് എന്താണ് ട്വിറ്ററിൽ കാണിച്ച്കൂട്ടുന്നത്.ട്വിറ്ററിലെ ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് ഭാവിസൂചന നൽകുന്നതായിരുന്നു 2018ലെ മസ്കിന്റെ സോഷ്യൽ മീഡിയാ ഇടപെടലുകൾ.മസ്കിന്റെ മാനേജ്മെന്റ് തന്ത്രങ്ങൾ  ട്വിറ്ററിൽ വിലപ്പോവുമോ എന്നതാണ് സോഷ്യൽ മീഡിയ നോക്കിക്കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News