Shocking News: യുവാവിന്‍റെ വയറ്റില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം ആണി..!! കാരണമറിഞ്ഞപ്പോള്‍ അമ്പരന്ന് ഡോക്ടര്‍മാര്‍

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു യുവാവിന്‍റെ വയറ്റില്‍ നിന്ന്  കണ്ടെടുത്തത് ഒരു കിലോയിലധികം  തൂക്കം വരുന്ന ആണികള്‍....!! 

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 10:20 PM IST
  • വയറുവേദനയെന്ന പരാതിയുമായാണ് യുവാവ്‌ ആശുപ്രത്രിയില്‍ എത്തുന്നത്‌.
  • തുടര്‍ന്ന് നടത്തിയ എക്സ്-റേയില്‍ രോഗിയുടെ വയറ്റില്‍ നിരവധി ലോഹക്കഷണങ്ങൾ കണ്ടെത്തി.
  • ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിന്‍റെ വയറ്റില്‍ നിന്ന് ആണികള്‍, ബോൾട്ടുകൾ, സ്ക്രൂകൾ, ചെറിയ കത്തികള്‍ എന്നിവ കണ്ടെടുത്തു
Shocking News: യുവാവിന്‍റെ വയറ്റില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം  ആണി..!! കാരണമറിഞ്ഞപ്പോള്‍ അമ്പരന്ന് ഡോക്ടര്‍മാര്‍

Viral News: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു യുവാവിന്‍റെ വയറ്റില്‍ നിന്ന്  കണ്ടെടുത്തത് ഒരു കിലോയിലധികം  തൂക്കം വരുന്ന ആണികള്‍....!! 

ലിത്വാനിയയിലാണ് സംഭവം.  വയറുവേദനയെന്ന പരാതിയുമായാണ് യുവാവ്‌ ആശുപ്രത്രിയില്‍ എത്തുന്നത്‌.  തുടര്‍ന്ന് നടത്തിയ എക്സ്-റേയില്‍  രോഗിയുടെ വയറ്റില്‍ നിരവധി ലോഹക്കഷണങ്ങൾ കണ്ടെത്തി. ഇതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിന്‍റെ  വയറ്റില്‍ നിന്ന്  ആണികള്‍,  ബോൾട്ടുകൾ, സ്ക്രൂകൾ, ചെറിയ കത്തികള്‍ എന്നിവ കണ്ടെടുത്തു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ  എല്ലാ ലോഹ വസ്തുക്കളും വിജയകരമായി നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് കഴിഞ്ഞു.  

ഡോക്ടര്‍മാര്‍ ഈ സംഭവത്തെ "തികച്ചും ഒറ്റപ്പെട്ട സംഭവം" എന്നാണ് വിശേഷിപ്പിച്ചത്‌.  അതിനു കാരണവുമുണ്ട്....  മനുഷ്യശരീരത്തില്‍നിന്നും  ഇത്തരത്തിലുള്ള ലോഹ വസ്തുക്കള്‍ കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍.  ഇത്രയധികം തൂക്കത്തില്‍ കണ്ടെത്തിയത് ഇതാദ്യമാണ്... 

സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍  രോഗിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ കണ്ട് അമ്പരന്നുവെങ്കിലും  ലോഹ വസ്തുക്കള്‍ വിഴുങ്ങാനുണ്ടായ സാഹചര്യം യുവാവ്‌ വെളിപ്പെടുത്തിയപ്പോള്‍ രണ്ടാമതും ഡോക്ടര്‍മാര്‍ ഞെട്ടി...!!  

Also Read: പൊതിച്ചോറ്, കിഴി പൊറോട്ട...ഊണിന് സ്പെഷൽ വിഭവങ്ങള്‍ ആസ്വദിച്ച് മോഹന്‍ലാല്‍

മദ്യപാനം നിർത്തിയ ശേഷം കഴിഞ്ഞ ഒരു മാസമായി ആ യുവാവ്‌  ലോഹ വസ്തുക്കൾ വിഴുങ്ങാൻ തുടങ്ങിയതെന്നാണ് സംഭവത്തെപ്പറ്റി ഡോക്ടർമാര്‍ പറയുന്നത്.  

ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗി  ആരോഗ്യ സ്ഥിതി കൈവരിച്ചു വരുന്നു.  യുവാവിന്  മാനസികാരോഗ്യ  സഹായവും നൽകുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News