സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; എണ്ണ ടാങ്കുകൾക്ക് തീപിടിച്ചു

എണ്ണ വിതരണ കേന്ദ്രത്തിലെ രണ്ട് ടാങ്കുകൾക്ക് തീപിടിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാതെ ഉടൻ തന്നെ തീയണച്ചതായും സൗദി വൃത്തങ്ങൾ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 10:26 AM IST
  • സൗദി സർക്കാരിന്റെ കീഴിലുള്ള എണ്ണ വിതരണ കേന്ദ്രമായ അരാംകോ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലും ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു
  • ഹൂതികൾ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം തടസ്സപ്പെട്ടിരുന്നു
  • ഇന്ന് നടക്കാനിരിക്കുന്ന ഫോർമുല വൺ മത്സരം ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; എണ്ണ ടാങ്കുകൾക്ക് തീപിടിച്ചു

റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ വീണ്ടും യെമനിലെ ഹൂതികളുടെ ആക്രമണം. എണ്ണ വിതരണ കേന്ദ്രത്തിലെ രണ്ട് ടാങ്കുകൾക്ക് തീപിടിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാതെ ഉടൻ തന്നെ തീയണച്ചതായും സൗദി വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ന് നടക്കാനിരിക്കുന്ന ഫോർമുല വൺ മത്സരം ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി. സൗദി സർക്കാരിന്റെ കീഴിലുള്ള എണ്ണ വിതരണ കേന്ദ്രമായ അരാംകോ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലും ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു.

ഹൂതികൾ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം തടസ്സപ്പെട്ടിരുന്നു. ഹൂതികൾ വെള്ളിയാഴ്ച നടത്തിയ 16 ആക്രമണങ്ങൾ തടഞ്ഞതായും സഖ്യസേന വ്യക്തമാക്കി. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ ആക്രമണം തുടരുന്നത്. ആ​ഗോള ഊർജ സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും തകർക്കാനാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നും സഖ്യസേന വക്താവ് ബ്രി​ഗേഡിയർ കേണൽ തുർക്കി അൽ മാലികി ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News