Indian Student Death: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് കാടിനകത്ത് കാറിൽ

Indian student killed in US: ബോസ്റ്റൺ സർവകലാശാലയിലെ എൻജീനിയറിങ് വിദ്യാർഥിയായ പരുചുരി അഭിജിത്ത് ആണ് കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 04:21 PM IST
  • കാടിനുള്ളിൽ കാറിലാണ് കൊല്ലപ്പെട്ട നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്
  • പണവും ലാപ്ടോപ്പും കവർച്ച ചെയ്യുന്നതിനായി അക്രമികൾ അഭിജിത്തിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം
Indian Student Death: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് കാടിനകത്ത് കാറിൽ

യുഎസ്: ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ​ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. കാടിനുള്ളിൽ കാറിലാണ് കൊല്ലപ്പെട്ട നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. ബോസ്റ്റൺ സർവകലാശാലയിലെ എൻജീനിയറിങ് വിദ്യാർഥിയായിരുന്നു അഭിജിത്ത്.

കഴിഞ്ഞ വർഷമാണ് അഭിജിത്ത് ബോസ്റ്റൺ സർവകലാശാലയിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം വാടകവീടെടുത്താണ് താമസിച്ചിരുന്നത്. ക്ലാസ് കഴിഞ്ഞിട്ടും അഭിജിത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് കൂട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ കാട്ടിൽ കാറിനുള്ളിൽ മരിച്ച നിലയിലാണ് അഭിജിത്തിനെ കണ്ടെത്തിയത്.

ALSO READ: പുടിന്‍റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി ജയിലില്‍ മരിച്ചനിലയില്‍

പണവും ലാപ്ടോപ്പും കവർച്ച ചെയ്യുന്നതിനായി അക്രമികൾ അഭിജിത്തിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ​ഗുണ്ടൂർ സ്വദേശികളായ പരുചുരി ചക്രധർ, ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് പരുചുരി അഭിജിത്ത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മ‍ൃതദേഹം നാട്ടിലേക്ക് എത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News