കോറോണയെ നേരിടാൻ വീണ്ടും ഡോക്ടറായി ഐറിഷ് പ്രധാനമന്ത്രി

കൊറോണ അയർലന്റിനേയും വിടാതെ പിന്തുടരുകയാണെന്നാണ് റിപ്പോർട്ട്.  5000 ഓളം പേർക്ക് ഇവിടെ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.  

Last Updated : Apr 6, 2020, 12:27 PM IST
കോറോണയെ നേരിടാൻ വീണ്ടും ഡോക്ടറായി ഐറിഷ് പ്രധാനമന്ത്രി

വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ മാതൃകയായിരിക്കുകയാണ് അയർലൻഡ് പ്രധാനമന്ത്രിയായ ലിയോ എറിക് വരദകർ (Leo Eric Varadkar). 

കൊറോണ അയർലന്റിനേയും വിടാതെ പിന്തുടരുകയാണെന്നാണ് റിപ്പോർട്ട്.  ഏകദേശം 158 പേർക്കാണ് ഇവിടെ കോറോണ ബാധിച്ച് മരണമടഞ്ഞത്. 5000 ഓളം പേർക്ക് ഇവിടെ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 

Also read: എഴുപതുകാരന് കോറോണ; ഭുവനേശ്വറിൽ രണ്ടിടങ്ങൾ സീൽ ചെയ്തു 

ഇതിനിടയിൽ ആരോഗ്യ മേഖലയിലേക്ക് മെഡിക്കൽ യോഗ്യത ഉള്ളവരും ഇപ്പോൾ വർക്ക് ചെയ്യാത്തവരുമായ ആളുകളോട് തിരിച്ച് ഈ മേഖലയിലേക്ക് വരാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.  

അപ്പോഴാണ് എല്ലാവർക്കും മാതൃകയായി മെഡിക്കൽ മേഖയിലേക്ക് തിരികെയെത്തി അയർലന്റ് പ്രധാനമന്ത്രിയായ ലിയോ എറിക് വരദകർ മാതൃകയായത്.

ഡോക്ടറായ ഇദ്ദേഹത്തിന്റെ സേവനം ആഴ്ചയിൽ ഒരിക്കൽ ഉണ്ടാകും കൂടാതെ അദ്ദേഹത്തിന്റെ പരിധിയിലുള്ള മേഖലകളിൽ കോറോണയെ നേരിടുന്ന മെഡിക്കൽ സംഘത്തോടൊപ്പം പ്രവർത്തിക്കും. 

Also read: ചൈന വൈറസ് ഗോബാക്ക്' വിളിച്ച് ബിജെപി എംഎൽഎയുടെ പ്രകടനം 

ഡബ്ലിൻ ട്രിനിറ്റി സർവകലാശാലയിൽ നിന്നും 2003 ലാണ് ലിയോ എറിക് വരദകർ മെഡിക്കൽ ബിരുദം നേടിയത്.  ഇദ്ദേഹത്തിന്റെ അച്ഛൻ ഡോക്ടറും  അമ്മ നഴ്സുമാണ്. കൂടാതെ രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയിൽ പ്രവർത്തകരാണ്.      

ഇതിനിടയിൽ സർക്കാർ നിർദ്ദേശം സ്വീകരിച്ച് 6000 ഓളം പേരാണ് അയർലന്റിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധരായി എത്തിയത്. 

Trending News