എഴുപതുകാരന് കോറോണ; ഭുവനേശ്വറിൽ രണ്ടിടങ്ങൾ സീൽ ചെയ്തു

ഇയാൾ ഔസ്ട്രേലിയയിൽ നിന്നുമാണ് ഭുവനേശ്വറിൽ എത്തിയത്.    

Last Updated : Apr 6, 2020, 11:04 AM IST
എഴുപതുകാരന് കോറോണ; ഭുവനേശ്വറിൽ രണ്ടിടങ്ങൾ സീൽ ചെയ്തു

ഭുവനേശ്വർ: ഒഡീഷയിലെ  ഭുവനേശ്വറിൽ എഴുപതുകാരന് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടിടങ്ങൾ സീൽ ചെയ്തതായി റിപ്പോർട്ട്.  

ഇയാൾ ഔസ്ട്രേലിയയിൽ നിന്നുമാണ് ഭുവനേശ്വറിൽ എത്തിയത്.  ഇതിനെ തുടർന്ന് ഇവിടത്തെ മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ജാദുപുർ, സുന്ദർപാഡ  എന്നിവിടങ്ങളാണ് സീൽ ചെയ്തത്. 

Also read: 'ചൈന വൈറസ് ഗോബാക്ക്' വിളിച്ച് ബിജെപി എംഎൽഎയുടെ പ്രകടനം 

സുന്ദർപാഡയിലെ കപില പ്രസാദ് കോളനിയിലായിരുന്നു ഈ എഴുപതുകാരൻ തമാസിച്ചിരുന്നത്.  ഇയാളെകൂടാതെ വേറൊരാൾക്ക് കൂടിയും  കോറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പി. സി. ചൌദരി വ്യക്തമാക്കി. 

Also read: Corona പ്രതിരോധം: വീണ്ടും മാതൃകയായി കിങ് ഖാൻ #Coronovirus 

കൂടാതെ കോറോണ സ്ഥിരീകരിച്ച ബോമിഹാലിലും ആരെയും കടക്കാൻ അനുവദിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. 

Trending News