ഇസ്രയേലിന്‍റെ ബോംബാക്രമണത്തിന് സിറിയയുടെ മറുപടി; എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി

ഇ​​​​സ്ര​​​​യേ​​​​ലിന് മുന്നറിയിപ്പ് നല്‍കി സിറിയയുടെ പ്രത്യാക്രമണം. ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ എ​​​​ഫ്-16 യു​​​​ദ്ധ​​​​വി​​​​മാ​​​​നം സി​​​​റി​​​​യ വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തി. 

Last Updated : Feb 11, 2018, 02:17 PM IST
ഇസ്രയേലിന്‍റെ ബോംബാക്രമണത്തിന് സിറിയയുടെ മറുപടി; എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി

ജ​​​​റു​​​​സ​​​​ലം: ഇ​​​​സ്ര​​​​യേ​​​​ലിന് മുന്നറിയിപ്പ് നല്‍കി സിറിയയുടെ പ്രത്യാക്രമണം. ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ എ​​​​ഫ്-16 യു​​​​ദ്ധ​​​​വി​​​​മാ​​​​നം സി​​​​റി​​​​യ വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തി. 

വെ​​​​ടി​​​​യേ​​​​റ്റ ഇ​​​​സ്രയേല്‍ യു​​​​ദ്ധ​​​​വി​​​​മാ​​​​നം വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ജ​​​​സ്റേ​​​​ൽ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ത​​​​ക​​​​ർ​​​​ന്നു വീ​​​​ണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായാണ് വിവരം. 

സി​​​​റി​​​​യ​​​​ൻ മേഖലയില്‍ നിന്നയച്ച ഇ​​​​റാ​​​​ന്‍റെ ഡ്രോ​​​​ൺ ഇ​​​​സ്രയേല്‍ മേ​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ട​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​ത്തി​​​നാ​​​യി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​യ​​​ച്ച​​​ത്. ഇ​​​​തി​​​​നു മുന്‍പും സി​​​​റി​​​​യ​​​​യി​​​​ലെ കേന്ദ്രങ്ങളില്‍  ഇ​​​​സ്ര​​​​യേ​​​​ൽ  വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും യു​​​​ദ്ധ​​​​വി​​​​മാ​​​​നം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഇതാ​​​​ദ്യ​​​​മായാ​​​​ണ്. 

ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ച്ച് ഡ്രോ​​​​ൺ അ​​​​യ​​​​ച്ച ഇ​​​​റാ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി ക്ഷ​​​​മി​​​​ക്കാ​​​​വു​​​​ന്ന​​​​ത​​​​ല്ല. സി​​​​റി​​​​യ​​​​യും ഇ​​​​റാ​​​​നും തീ​​​​കൊ​​​​ണ്ടാ​​​​ണു ക​​​​ളി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഒാ​​​​ർ​​​​മ വേ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്രയേല്‍ സൈ​​​​നി​​​​കവ​​​​ക്താ​​​​വ് ജോ​​​​നാ​​​​ഥ​​​​ൻ കോ​​​​ർ​​​​ണി​​​​ക്ക​​​​സ് മുന്നറിയിപ്പ് നല്‍കി. 

ഡ്രോ​​​ൺ ഇ​​​സ്രയേല്‍ വ്യോ​​​മാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചി​​​ല്ലെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ ക​​​ള്ളം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സി​​​റി​​​യ​​​യും ഇ​​​റാ​​​നും തിരിച്ചടിച്ചു. ആക്രമണ-പ്രത്യാക്രമങ്ങളെ തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. 

Trending News