സിയോള്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബോല്‍ മത്സരങ്ങള്‍ ദക്ഷിണ കൊറിയ പുനരാരംഭിച്ചു.
എന്നാല്‍, സ്റ്റേഡിയ൦ ശൂന്യമായി കാണപ്പെടാതിരിക്കാന്‍ ഫുട്ബോൾ ക്ലബ് എഫ് സി സിയോൾ കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഗ്യാലറിയില്‍ ആരാധകരെ നിറയ്ക്കുന്നതിനായി മോഡലുകളുടെ കോലങ്ങള്‍ കൊണ്ട് വച്ചാണ് എഫ് സി സിയോൾ പരിഹാരം കണ്ടെത്തിയത്.
5 വീഡിയോയും 1.78 മില്ല്യണ്‍ ഫോളോവേഴ്സും: യൂട്യൂബില്‍ റോ'ക്'സ്റ്റാറായി അര്‍ജ്ജുന്‍!!
എന്നാല്‍, ബൊമ്മകളില്‍ ചിലത് സെക്സ് ഡോളുകളായിരുന്നു. ഇതോടെ ക്ലബ് അധികൃതര്‍ ആരാധകരോട് മാപ്പ് പറഞ്ഞു.
പത്തോളം ബൊമ്മകളെയാണ് കളിക്കാരുടെ കട്ടൌട്ടുകള്‍ക്ക് പിന്നിലായി വച്ചിരുന്നത്. ഇതില്‍ ചിലത് സെക്സ് ഡോളുകള്‍ ആണെന്ന് ആരാധകര്‍ കണ്ടെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു.
ബൊമ്മകള്‍ വിതരണ൦ ചെയ്ത കമ്പനിയ്ക്ക് സംഭവിച്ച ഒരു കൈപിഴയാണ് ഇതിന് കാരണം. സാധരണ ബൊമ്മകള്‍ക്കൊപ്പം അറിയാതെ സെക്സ് ഡോളുകളും ഉള്‍പ്പെടുകയായിരുന്നു.
കേരളത്തില്‍ കൊറോണ വ്യാപനം കൂടാന്‍ സാധ്യത; ആരോഗ്യ വിദഗ്തരുടെ മുന്നറിയിപ്പ്
പ്രതിസന്ധി ഘട്ടത്തില്‍ ആരാധകരുടെ മനസിന് കുളിര്‍മ നല്‍കുന്ന എന്തെങ്കിലും ചെയ്യണമെന്നു മാത്രമേ കരുതിയുള്ളൂവെന്നും അതുക്കൊണ്ടാണ് ബൊമ്മകള്‍ ഗ്യാലറിയില്‍ വച്ചതെന്നും ക്ലബ് അറിയിച്ചു.
കൂടാതെ, ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നും ക്ലബ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.