ബിസ്ക്കറ്റില്‍ പേസ്റ്റ് നിറച്ച് തെരുവ് മനുഷ്യന് നല്‍കിയ യുവാവിന് ശിക്ഷ!!

തെരുവില്‍ വന്നതിനു ശേഷം ഇയാള്‍ പല്ലുകള്‍ തേച്ചിട്ടുണ്ടാകില്ലെന്നും റെന്‍ പറഞ്ഞു.

Last Updated : Jun 4, 2019, 03:08 PM IST
ബിസ്ക്കറ്റില്‍ പേസ്റ്റ് നിറച്ച് തെരുവ് മനുഷ്യന് നല്‍കിയ യുവാവിന് ശിക്ഷ!!

മാഡ്റിഡ്: ഓറിയോ ബിസ്ക്കറ്റില്‍ പേസ്റ്റ് നിറച്ച് നല്‍കിയ പ്രശസ്ത യൂട്യൂബര്‍ കംഗുവ റെനിന് 15 മാസം തടവ് ശിക്ഷ!! 

2017 ജനുവരിയില്‍ പുറത്തുവന്ന വീഡിയോയ്ക്കെതിരെ ബാര്‍സെലോണ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമേ 20000 യൂറോ, അതായത് ഏകദേശം 15,60,670 രൂപയും യുവാവ് പിഴയടക്കേണ്ടി വരും.  

കൂടാതെ, ReSet എന്ന യൂട്യൂബ് ചാനല്‍ ഉള്‍പ്പടെ യുവാവിന്‍റെ പേരിലുള്ള  എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് പൂട്ട്‌ വീണിരിക്കുകയാണ്. 

ബാര്‍സലോണയിലെ ഒരു തെരുവ് മനുഷ്യന് പേസ്റ്റ് നിറച്ച ഓറിയോ നല്‍കുന്ന വീഡിയോയാണ് റെന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തത്.

തെരുവ് മനുഷ്യന്‍റെ ധാര്‍മിക സത്യസന്ധതയ്ക്ക് പ്രഹരമേല്‍പ്പിച്ചതാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

താന്‍ ചെയ്തത് അല്‍പ്പം കടന്നുപോയെങ്കിലും അയാളുടെ പല്ലുകള്‍ വൃത്തിയാകാന്‍ അത് സഹായകമായില്ലേയെന്നാണ് വീഡിയോയില്‍  റെന്‍ ചോദിക്കുന്നത്. തെരുവില്‍ വന്നതിനു ശേഷം ഇയാള്‍ പല്ലുകള്‍ തേച്ചിട്ടുണ്ടാകില്ലെന്നും റെന്‍ പറഞ്ഞു.

ആ ബിസ്ക്കറ്റ് കഴിച്ച ശേഷം നാന്നായി ഛര്‍ദ്ദിച്ചെന്നും ഇതിന് മുന്‍പ് ഇതുപോലെ ഒരു അനുഭവം ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും അന്‍പത്തിരണ്ടുകാരനായ തെരുവ് മനുഷ്യന്‍ പറഞ്ഞു. 

Trending News