ചരിത്രമെഴുതി കെതാൻജി ബ്രൗൺ ജാക്സൺ; യുഎസ് സുപ്രീം കോടതിയിലെ കറുത്ത വംശജയായ ആദ്യ ജഡ്ജി

യു.എസ് സെനറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ നോമിനിയായാണ് കെതാൻജി ബ്രൗൺ എത്തിയത്. 47നെതിരെ 53 വോട്ടുകൾ നേടിയാണ് കെതാൻജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചത്. 

Last Updated : Apr 8, 2022, 04:45 PM IST
  • 47നെതിരെ 53 വോട്ടുകൾ നേടിയാണ് കെതാൻജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചത്.
  • വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് വോട്ടെടുപ്പിന് നേതൃത്വം നൽകിയത്.
  • നിലവിൽ അപ്പീൽ കോർട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയാണ് കെതാൻജി.
ചരിത്രമെഴുതി കെതാൻജി ബ്രൗൺ ജാക്സൺ; യുഎസ് സുപ്രീം കോടതിയിലെ കറുത്ത വംശജയായ ആദ്യ ജഡ്ജി

അമേരിക്കയുടെ പരമോന്നത കോടതിയിലേക്ക് കെതാൻജി ബ്രൗൺ ജാക്‌സൺ ചുവടുവെച്ചപ്പോൾ പിറന്നത് പുതുചരിത്രം. അമേരിക്കയുടെ ചരിത്രത്തിൽ സുപ്രീം കോടതി ജഡ്ജിയാവുന്ന ആദ്യ കറുത്ത വംശജയെന്ന നേട്ടമാണ് കെതാൻജി സ്വന്തം പേരിൽ എഴുതിച്ചേർത്തത്. രാജ്യത്തിന്റെ ചരിത്രനേട്ടമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്.

യു.എസ് സെനറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ നോമിനിയായാണ് കെതാൻജി ബ്രൗൺ എത്തിയത്. 47നെതിരെ 53 വോട്ടുകൾ നേടിയാണ് കെതാൻജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് വോട്ടെടുപ്പിന് നേതൃത്വം നൽകിയത്. നിലവിൽ അപ്പീൽ കോർട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയാണ് കെതാൻജി. ഫെഡറൽ ബെഞ്ചിൽ ഒമ്പത് വർഷത്തെ പ്രവൃത്തിപരിചയവും ഈ 51 കാരിക്കുണ്ട്. കെതാൻജിയുടെ നേട്ടത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കെതാൻജിയെ ചേർത്തുനിർത്തി പ്രസിഡന്റ് ജോ ബൈഡൻ സന്തോഷം പ്രകടിപ്പിച്ചു. 

'നമ്മുടെ രാജ്യത്തിനും നമ്മുടെ കോടതികൾക്കും ചരിത്രപരമായ നിമിഷം. അഭിനന്ദനങ്ങൾ കെതാൻജി ബ്രൗൺ ജാക്സൺ' - പ്രസിഡന്റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു. മുൻ പ്രസിഡന്റ് ഒബാമയും ആശംസകൾ നേർന്നു. ജാക്‌സന് ഒപ്പമുള്ള ചിത്രവും ഒബാമ ട്വീറ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ അഭിമാനകരമായ ഒരു നിമിഷമാണിതെന്ന് ഒബാമ പറഞ്ഞു. കെതാൻജിയുടെ ശബ്ദവും സുപ്രീം കോടതി ബെഞ്ചിലെ സാന്നിധ്യവും അമേരിക്കയെ കൂടുതൽ മികച്ച ഒരു രാജ്യമാക്കി മാറ്റുമെന്നും മുൻ പ്രസിഡന്റ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News